ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ ശബ്ദസന്ദേശം നീണ്ട ഇടവേളയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക്; പകര്‍പ്പ് റിപ്പോര്‍ട്ടറിന്

കാസര്‍ഗോഡ്: കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് ഐ എസ് ക്യാമ്പിലെത്തിയ മലയാളികളുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. കാസര്‍കോട് പടന്നയില്‍ നിന്നും കാണാതായ അഷ്‌വാഖാണ് സന്ദേശം അയച്ചത്. ഇവരുടെ വാട്‌സാപ്പ് മെസേജുകള്‍ നിരന്തരമായി എത്താറുണ്ടെങ്കിലും ശബ്ദസന്ദേശമെത്തുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് . ഇതിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.ട

കാസര്‍ഗോഡ് പടന്നയിലെ പൊതു പ്രവര്‍ത്തകനായ ബി സി റഹ്മാനാണ് അഫ്‌നിസ്ഥാനിലെ ഐ എസ് ക്യാപില്‍ നിന്നും ടെലിഗ്രാഫ് ആപ്പിലൂടെ ശബ്ദസന്ദേശം ലഭിച്ചത്. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഹൊറെയ്‌സാനിലുമാണ് തങ്ങള്‍ കഴിയുന്നതെന്നും ഇവിടെങ്ങളില്‍ രൂക്ഷമായ പ്രശ്ങ്ങളാണ് നിലനില്‍ക്കുന്നതായും സന്ദേശത്തിലുണ്ട്.

കാസര്‍ഡജോഡ് ജില്ലയില്‍ നിന്നും ഉള്‍പ്പെടെ 21 പേരാണ് ഐഎസ് ക്യാമ്പിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി നേരത്തേ സന്ദേശം ലഭിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് ഇത്തരത്തില്‍ ശബ്ദസന്ദേശം എത്തിയിരിക്കുന്നത്. നേരത്തേ എത്തിയിരുന്ന വാട്‌സ്ആപ്പ് മെസേജുകളില്‍ നിന്നും വിപരീതമായി ശബ്ദസന്ദേശത്തില്‍ കനത്ത ആശങ്കയാണ് അവര്‍ പങ്കുവെക്കുന്നത്. ലഭിച്ച സന്ദേശം എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top