എന്‍ഫീല്‍ഡ് ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പിടിച്ചെടുത്ത ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് റോയല്‍ ഇന്‍ഫില്‍ഡ് ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് മൂന്ന് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകള്‍ ഒഎല്‍.എക്‌സിലിട്ടാണ് വില്‍പന നടത്തിയത്

തിരുവനന്തപുരം സ്വദേശി കര്‍മ്മല്‍ രാജ്, പെരിന്തല്‍മണ്ണ സ്വദേശി അനീഷ് അംജത്, ജയകണ്ണന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പതിനഞ്ചിലധികം റോയല്‍ എന്‍ഫില്‍ഡുകളാണ് മൂവര്‍ സംഘം കവര്‍ന്നത്. ഹാന്റില്‍ ലോക്ക് ചെയ്യാത്ത ബുള്ളറ്റുകളിലെ ഇഗ്‌നീഷ്യം വയറുകള്‍ മുറിച്ച് മാറ്റിയായിരുന്നു മോഷണം. കവര്‍ന്നെടുക്കുന്ന ബൈക്കുകള്‍ ഇവര്‍ നാല്‍പതിനായിരം രൂപ നിരക്കില്‍ ഒ.എല്‍.എക്‌സ് വഴി വില്‍പ്പന നടത്തിയത്. മോഷണ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസിന് തിരിച്ചറിയാനായത്

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കല്‍ ബൈക്കുകള്‍ വിറ്റിരുന്നു. മോഷണത്തിനുപയോഗിച്ച നാനോ കാര്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വേഗത കൂട്ടുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top