പീഡനകേസ്: എം വിന്‍സെന്റ് എംഎല്‍എയ്ക്ക് യുഡിഎഫിന്റെ പൂര്‍ണപിന്തുണ; രാജിവേണ്ട

തിരുവനന്തപുരം: പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എയ്ക്ക് യുഡിഎഫിന്റെ പൂര്‍ണപിന്തുണ. വിന്‍സെന്റിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിന് മറ്റുപാര്‍ട്ടികളും പൂര്‍ണ പിന്തുണ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ച് അതുവഴി യുഡിഎഫിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഇത് അംഗീകരിച്ച് കൊടുക്കേണ്ടതില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ കോളെജ് കോഴയില്‍ ബിജെപിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top