ഏഷ്യയിലെ മികച്ച 10 ടൂറിസം മേഖലകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കേരളം

വീണ്ടും കേരളം ടൂറിസത്തിന്റെ പേരില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ലോണ്‍ലി പ്ലാനെറ്റ് തയാറാക്കിയ ഏഷ്യയിലെ മികച്ച 10 ടൂറിസം മേഖലകളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഇതാദ്യമായല്ല കേരളം ലോണ്‍ലി പ്ലാനെറ്റിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജപ്പാനില്‍ നിന്ന് രണ്ടു പ്രദേശങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

വടക്കന്‍ കേരളത്തെയാണ് ലോണ്‍ലി പ്ലാനെറ്റ് എടുത്തുപറയുന്നത്. ഇതുവരെ ശ്രദ്ധിക്കപ്പെട്ടത് തെക്കന്‍ കേരളവവും ബീച്ചുകളുമാണെന്നും സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ കാണാന്‍ ഒട്ടേറെ സ്ഥലങ്ങളുണ്ട്. പ്യൂപ്പയില്‍നിന്ന് ചിത്രശലഭമെന്നപോലെ വടക്കന്‍ കേരളം ഉണര്‍ന്നുയരുകയാണെന്നാണ് വടക്കന്‍ കേരളത്തെപ്പറ്റി സൂചിപ്പിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തേപ്പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്. ലിസ്റ്റിലെ ഒന്നാം സ്ഥാനം ചൈനയിലെ പര്‍വത മേഖലയായ ഗാന്‍സുവിനാണ് ലഭിച്ചത്. രണ്ടാം സ്ഥാനം ടോക്കിയോയ്ക്കാണ്. നാലാം സ്ഥാനം സിംഗപ്പൂരിലെ കിയോംഗ് സയിക് റോഡിനാണ്.

അഞ്ചാം സ്ഥാനത്ത്‌ കസാക്കിസ്ഥാനിലെ അസ്താനയും ആറ് ജപ്പാനിലെ ടക്കായാമയുമാണ്. ചൈനയിലെ ഷിയാനും ശ്രീലങ്കയിലെ മലയോര തീവണ്ടിയും മലേഷ്യയിലെ മെലാക പട്ടണവും ഏഴും എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. അവസാനമായി, ഇന്തോനേഷ്യയിലെ രാജാ അംപത്തും പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

DONT MISS
Top