യുവതി ആത്മഹത്യക്ക് ശ്രമിച്ചു; എം വിന്‍സന്റ് എംഎല്‍എക്കെതിരേ പ്രേരണയ്ക്ക് കേസ്

എം വിന്‍സെന്റ് എംഎല്‍എ 

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സന്റിനെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. എംഎല്‍എയുടെ നിരന്തര പീഡനത്തില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്.

ആത്മഹത്യക്ക് ശ്രമിച്ച ഗുരുതരാവസ്ഥയിലായ യുവതി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ വിവിധ ഇനം ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി അബോധാവസ്ഥയിലായതിനാല്‍ ഭര്‍ത്താവിന്റെ മൊഴിയനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബോധം വീണതിനു ശേഷം യുവതിയില്‍ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം കോവളം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് മോശം രീതിയില്‍ സംസാരിച്ച് തുടങ്ങിയതെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. എംഎല്‍എ കൊല്ലുമെന്ന്ഭീ ഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു. എംഎല്‍എയുടെ മാനസിക പീഡനം അസഹ്യമായതിനെതുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.

സിറ്റിംഗ് എംഎല്‍എയായിരുന്ന ജനതാദള്‍ -എസിലെ ജമീല പ്രകാശത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാവായ വിന്‍സന്റ് കോവളത്ത് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

DONT MISS
Top