പരാക്രം സുരക്ഷ: സെക്യൂരിറ്റി ബിസിനസിലേക്കും കടന്ന് ബാബാ രാംദേവ്

ബാലകൃഷ്ണയും രാംദേവും

ഹരിദ്വാര്‍: സെക്യൂരിറ്റി ബിസിനസിലും കൈവച്ച് ബാബാ രാംദേവ്. പതഞ്ജലി പോലെതന്നെ ആചാര്യ ബാലകൃഷ്ണായിരിക്കും കമ്പനിയുടെ കടലാസിലെ ഉടമസ്ഥന്‍. നേപ്പാളിലുള്‍പ്പെടെ പതഞ്ജലിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാംദേവിന്റെ പുതിയ ബിസിനസ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബാബാ സെക്യൂരിറ്റി ബിസിനസിലേക്ക് കടക്കുന്നത്. പരാക്രം സുരക്ഷ എന്നാണ് കമ്പനിയുടെ പേര്. വിരമിച്ച സൈനികര്‍ക്ക് ജോലി നല്‍കാനും രാംദേവിന് പദ്ധതിയുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാന്‍ വിരമിച്ച സൈനികരെ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മോദി അധികാരത്തില്‍ എത്തിയതില്‍പ്പിന്നെ വലിയ വളര്‍ച്ചയാണ് പതഞ്ജലി നേടിയത്. പുതിയ ബിസിനസിനും ഈ രാഷ്ട്രീയാന്തരീക്ഷത്തില്‍ വളരെ വളര്‍ച്ച ഉണ്ടാക്കിയെടുക്കാനായിരിക്കും രാംദേവിന്റെ പ്രഥമ ശ്രമം. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരമില്ലായ്മ പല സ്ഥലങ്ങളില്‍നിന്നും കൈയ്യോടെ പിടികൂടിയ സാഹചര്യത്തില്‍ പുത്തന്‍ ബിസിനസിലും ശ്രദ്ധയൂന്നിക്കൊണ്ടാവും രാംദേവിന്റെ മുന്നോട്ടുപോക്ക്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top