ഇനി എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും സന്തോഷിക്കാം; ഫെയിസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് വെര്‍ഷന്‍ എത്തിക്കഴിഞ്ഞു

പ്രതീകാത്മക ചിത്രം

ഏറ്റവും കൂടുതല്‍ റാമും സ്‌റ്റോറേജും കവരുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് ഫെയിസ്ബുക്ക് മെസ്സെഞ്ചര്‍. പലപ്പോഴും അപ്‌ഡേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പോലും പറ്റാത്ത വിധത്തില്‍ സ്ഥലം വേണ്ടിവരുന്ന ഒന്ന്. ഫെയിസ്ബുക്ക് ലൈറ്റ് എത്തിയിട്ടുപോലും മെസ്സെഞ്ചറിന് അത്തരമൊരു വെര്‍ഷല്‍ ഫെയിസ്ബുക്ക് ആലോചിച്ചില്ല.

അല്ലെങ്കില്‍ അത്തരമൊന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഫെയിസ്ബുക്ക് ആലോചിച്ചില്ല എന്നുവേണം കരുതാന്‍. ഇപ്പോള്‍ ആ പരാതിയും ഫെയിസ്ബുക്ക് കേട്ടിരിക്കുന്നു. മെസ്സെഞ്ചര്‍ ലൈറ്റ് പ്ലേസ്റ്റോറില്‍ എത്തിക്കഴിഞ്ഞു. റിലയന്‍സ് കുറഞ്ഞ വിലയ്ക്ക് 4ജി ലഭ്യമായ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഫെയിസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് ഇന്ത്യയിലേക്ക് വേഗം എത്തിച്ചു എന്ന് കരുതുന്നവരുമുണ്ട്.

ഇപ്പോഴുള്ള മെസ്സെഞ്ചര്‍ 300 എംബി കുറഞ്ഞത് ഫോണില്‍ നിന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുതിയ ആപ്ലിക്കേഷന്‍ 10 എംബി മാത്രമേ ഉപയോഗിക്കൂ എന്നാണ് ഫെയിസ്ബുക്കിന്റെ വാഗ്ദാനം. ഫെയിസ്ബുക്ക് ലൈറ്റ് പോലെതന്നെ ഫെയിസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റും ഐഫോണുകളില്‍ ലഭ്യമാകില്ല.

DONT MISS
Top