ദിലീപിനെ കൈവിട്ട് സിനിമ സംഘടനകള്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും താരത്തെ പുറത്താക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സിനിമാ സംഘടനകള്‍ കൈവിടുന്നു. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവ ദിലീപിനെ പുറത്താക്കി. താരസംഘടനയായ അമ്മയുടെ നിലപാടാണ് ഇനി ഏവരും കാത്തിരിക്കുന്നത്.

2003 ല്‍ സിഐഡി മൂസ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് ദിലീപ് നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നാണ് ദിലീപ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അംഗമായത്.

അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയലിണ് ദിലീപ് ഫെഫ്കയില്‍ അംഗമായത്. 1991 ല്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമാരംഗത്തേക്കുള്ള ദിലീപിന്റെ കടന്നുവരവ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അവരും കൈക്കൊള്ളാനാണ് സാധ്യത.

DONT MISS
Top