ജി-20 ഉച്ചകോടിയ്ക്ക് ജർമ്മനിയിലെ ഹാം ബെർഗിൽ ഇന്ന്  തുടക്കം; ബ്രിക്സ് രാജ്യങ്ങളുടെ യോഗവും ചേരും

ഫയല്‍ ചിത്രം

ഹാം ബെർഗ് : ലോകനേതാക്കള്‍ പങ്കെടുക്കുന്ന ജി-20 ഉച്ചകോടിയ്ക്ക് ജർമ്മനിയിലെ ഹാം ബെർഗിൽ ഇന്ന്  തുടക്കം. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്, റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ, തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ തയ്യിബ് ഉ​ർ​ദോ​ഗാ​ൻ, ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്, ചൈ​നീ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ തുടങ്ങി ലോ​ക​ത്തെ പ്രമുഖ ​നേ​താ​ക്ക​ൾ പങ്കെ​ടു​ക്കും.

പ​ര​സ്​​പ​ര​ബ​ന്ധി​ത​മാ​യ ​ലോ​കം രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ​ന​ട​ക്കു​ന്ന ​സ​മ്മേ​ള​ന​ത്തി​ൽ ഭീ​ക​ര​ത​ നേ​രി​ട​ൽ, സാ​മ്പ​ത്തി​ക​പ​രി​ഷ്​​കാ​ര​ങ്ങ​ൾ, കാ​ലാ​വ​സ്​​ഥ​ വ്യ​തി​യാ​നം, ലോ​ക​വ്യാ​പാ​രം എ​ന്നി​വ​യാ​ണ്​ മു​ഖ്യ​അ​ജ​ണ്ട. ഇ​തി​നു​പു​റ​മെ കു​ടി​യേ​റ്റം, സു​സ്​​ഥി​ര​വി​ക​സ​നം തുടങ്ങിയവയും ചര്‍ച്ചയാകും.

കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​നം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം, തു​റ​ന്ന വ്യാ​പാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ ട്രംപിന്റെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം പാരീസ് ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാനാണ് ഇന്ത്യ അടക്കമുള്ള പ്രമുഖ രാജ്യങ്ങളുടെ തീരുമാനം.

ജി-20 ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ഇന്ത്യയും ചൈനയും ഉൾപ്പെട്ട ബ്രിക്സ് രാജ്യങ്ങളുടെ യോഗവും ചേരുന്നുണ്ട്. അർജന്റീന, കാനഡ, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, മെക്സിക്കോ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോധി കൂടിക്കാഴ്ച്ച നടത്തും.

അതിർത്തിയിലെ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയെന്ന് ചൈന അറിയിച്ചു. എന്നാൽ അത്തരത്തിൽ ഒരു ഉഭയകക്ഷി ചർച്ചയും തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

ഉ​ച്ച​കോ​ടി​ക്കെ​തി​രെ വിവിധ കൂട്ടായ്മകള്‍ പ്ര​തി​ഷേ​ധം ഉ​യ​ർത്തുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാംബര്‍ഗിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 15,000 പൊ​ലീ​സു​കാ​രെ​യാ​ണ്​ സ​മ്മേ​ള​ന​വേ​ദി​യി​ലും പ​രി​സ​ര​​ങ്ങ​ളി​ലു​മാ​യി സു​ര​ക്ഷ​ക്ക്​ നി​യോ​ഗി​ച്ച​ത്. വി​മാ​ന​ത്താ​വ​ള,​ ട്രെ​യി​ൻ സു​ര​ക്ഷ​ക്കാ​യി 4000 പൊ​ലീ​സു​കാ​രെയും നിയോഗിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top