മക്കളുടെ മുന്നില്‍ യുവതിയെ മാനഭംഗപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മൂന്നുമക്കളുടെ മുന്നില്‍വച്ച് വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കേസില്‍ ഉള്‍പ്പെട്ട നാലുപേരെയും കസ്റ്റഡിയിലെടുത്തതായും അന്വേഷണം തുടരുകയാണന്നും പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 35 വയസുകാരിയായ യുവതിയും മൂന്നുമക്കളുമാണ് വീട്ടിലുള്ളത്. ഭര്‍ത്താവ് ജോലിയാവശ്യവുമായി ബന്ധപ്പെട്ട് പുറത്തുപോയിരുന്നപ്പോഴാണ് സംഭവം.

തിങ്കളാഴ്ച വൈകിട്ടോടെ നാലംഗ സംഘം അതിക്രമിച്ച് വീട്ടില്‍ കടന്നെന്നാണ് പരാതി. തന്റെ മൂന്നുമക്കളുടെ മുന്നില്‍ വച്ച് ഇതില്‍ രണ്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് അക്രമികള്‍ ഭീക്ഷണിപ്പെടുത്തിയെന്ന് യുവതി പറഞ്ഞു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് യുവതി ഇതുസംബന്ധിച്ച് ഗജുവാക്ക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

DONT MISS
Top