നെഹ്‌റു ഗ്രൂപ്പിനായി മധ്യസ്ഥ ചര്‍ച്ച നടത്തിയ കെ സുധാകരനോട് നേരിട്ട് വിശദീകരണം തേടുമെന്ന് എം എം ഹസന്‍

എം എം ഹസന്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിനായി കേസ് ഒതുക്കാന്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയ കെ സുധാകരനോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനിച്ചു. സുധാകരനോട് താന്‍ നേരിട്ട് വിശദീകരണം ചോദിക്കുമെന്ന് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സുധാകരന്‍ മധ്യസ്ഥ ചര്‍ച്ചക്ക് പോയതെന്നും ഹസന്‍ പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ എം എം ഹസന്‍ സുധാകരനെ പൂര്‍ണ്ണമായി തളളുകയായിരുന്നു. നെഹ്‌റു ഗ്രൂപ്പുമായി മധ്യസ്ഥ ചര്‍ച്ചക്ക് സുധാകരന്‍ പോകാന്‍ പാടില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റേത് വ്യക്തിപരമായ തീരുമാനമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്റെ നിലപാടല്ല പാര്‍ട്ടി നിലപാടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, അദ്ദേഹത്തിന്റെ സന്ദര്‍ശനം വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും പറഞ്ഞു. ഇന്നത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഗ്രൂപ്പ് ഭേതമന്യേ സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

കെ മുരളീധരനും, ഡീന്‍ കുര്യാക്കോസും സുധാകരനെ പരസ്യമായി തളളിപ്പറഞ്ഞു. സുധാകരന്റെ സന്ദര്‍ശനം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കെപിസിസിക്ക് നല്‍കുമെന്ന് പാലക്കാട് ഡിസിസിപ്രസിഡന്റ്വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. അതേസമയം, ഗ്രൂപ്പ് ഭേതമന്യേ രൂക്ഷ വിമര്‍ശനമാണ് ഇന്നത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സുധാകരനെതിരെ ഉയര്‍ന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top