ദിലീപിന്റെ സഹോദരന്‍ അനൂപും ആലുവ പൊലീസ് ക്ലബ്ബില്‍

പൊലീസ് ക്ലബിലെത്തിയ അനൂപ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് വിളിച്ചു വരുത്തി. ആലുവ പൊലീസ് ക്ലബിലേക്കാണ് അനൂപിനെ വിളിച്ചു വരുത്തിയത്. അല്‍പ സമയം മുന്‍പാണ് അനൂപ് പൊലീസ് ക്ലബിലെത്തിയത്. സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായിട്ടും. സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ വാഹനത്തിലാണ് അനൂപ് പൊലീസ് ക്ലബ്ബിലെത്തിയത്. വാഹനം അകത്ത് പ്രവേശിച്ച ഉടന്‍ അനൂപ് വളരെ വേഗത്തില്‍ പൊലീസ് ക്ലബ്ബിലേക്ക് കയറുകയായിരുന്നു. ഇതിന് പിന്നാലെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും പൊലീസ് ക്ലബിലെത്തി.

പൊലീസ് ക്ലബിന് അകത്തേക്ക് കയറുന്ന ധര്‍മ്മജന്‍

പൊലീസ് ക്ലബിനുള്ളില്‍ അനൂപ് പ്രവേശിച്ചതിന് തൊട്ടു പിന്നാലെ ധര്‍മ്മജനുമെത്തി. അകത്തേക്കുള്ള പ്രധാന ഗെയിറ്റിന് മുന്നില്‍ അല്‍പ സമയം ശങ്കിച്ച് നിന്ന ശേഷമാണ് ധര്‍മ്മജന്‍ ഉള്ളില്‍ പ്രവേശിച്ചത്. ഇതിനിടെ പുറത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ധര്‍മ്മജനോട് എന്തിനാണ് വന്നതെന്ന് ചോദിച്ചു. ഇതിനുള്ള മറുപടിയായി ‘ അറിയില്ല മച്ചാനേ, ഡിവൈഎസ്പി വിളിച്ചിട്ടാണ് വന്നതെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. ധര്‍മ്മജന്റെ മൊഴിയെടുക്കാനാണ് വിളിച്ചു വരുത്തിയതെന്നാണ് വിവരം. നടി ആക്രമണത്തിനിരയായതിന് ശേഷം ധര്‍മ്മജനും ദിപീലും ഉള്‍പ്പെടെയുള്ള സംഘം അമേരിക്കയിലേക്ക് ഒരു യാത്ര പോയിരുന്നു. മാത്രമല്ല, നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃദിക് റോഷന്‍ എന്ന ചിത്രത്തിലും ധര്‍മ്മജന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ദിലീപായിരുന്നു.

DONT MISS
Top