സുഖോയ് വിമാനാപകടം; വ്യോമസേന പൈലറ്റ് അച്ചു ദേവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍

അച്ചുദേവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു

തിരുവനന്തപുരം: പരിശീലന പറക്കലിനിടെ സുഖോയ് 30 വിമാനം തകര്‍ന്ന് മരിച്ച വ്യോമസേന പൈലറ്റ് അച്ചു ദേവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. അച്ചുദേവിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ ഇതുവരെയും ലഭിച്ചില്ലെന്നാണ് പരാതി. കാലി ശവപ്പെട്ടിയാണ് വീട്ടില്‍ എത്തിച്ചതെന്നും മാതാപിതാക്കള്‍.

ഇത് സംബന്ധിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്ക് പരാതി നല്‍കിയതായും കുടുംബം പറയുന്നു. ദുരൂഹ സാഹചര്യത്തിലാണ് അച്ചുദേവ് മരിച്ചതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ വ്യോമസേനയെ മാറ്റിനിര്‍ത്തികൊണ്ട് ഒരു അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.

മെയ് 23 നാണ് പരിശീലന പറക്കലിനിടെ സുഖോയ് 30 ജെറ്റ് വിമാനം കാണാതാവുകയായിരുന്നു. തേസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍ രാവിലെ എകദേശം 11.30 ഓടെയാണ് വിമാനവുമായി അവസാനം ആശയവിനിമയം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരത്തിലാണ് തേസ്പൂര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

പന്നിയൂര്‍ക്കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്. ഐഎസ്ആര്‍ഒ ജീവനക്കാരനായിരുന്ന ഇദ്ദേഹം നിലവില്‍ തിരുവനന്തപുരത്താണ് താമസം. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദ്വിവേഷ് പങ്കജാണ്, അച്ചുദേവിന്റെ കൂടെ വിമാനത്തിലുണ്ടായിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top