യങ് ലുക്കില്‍ മോഹന്‍ലാല്‍; പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഒടിയനെത്തി

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കന്നത്. പഴുതാര മീശയും ആരെയും മയക്കുന്ന കള്ള ചിരിയുമാണ് മറ്റൊരു പ്രത്യേകത. കൈയില്‍ മുറുക്കാനെന്ന വണ്ണം വെറ്റിലയും കാണാം. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ ലാല്‍ ഇത് പോസ്റ്റു ചെയ്തിട്ടുണ്ട്.

ഇന്നലെ ഒടിയന്റെ പോസ്റ്ററോ മോഷന്‍ പോസ്റ്ററോ പുറത്തിറങ്ങുമെന്ന് കാണിച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റു ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ രാത്രി എട്ട് മണിക്ക് ഉണ്ടാകുമെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഒടിയനു വേണ്ടി പ്രേക്ഷകര്‍ കാത്തിരുന്നിരുന്നു.

രാത്രിയോടെ മോഹന്‍ലാലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ഒഡിയന്റെ റെക്കോര്‍ഡഡ് വീഡിയോ എന്ന് പറഞ്ഞായിരുന്നു വീഡിയോ പോസ്റ്റു ചെയ്തത്. ഇതിന് പിന്നാലെ ഇന്ന് രാവിലയോടെ ഒടിയന്റെ മോഷന്‍ പോസ്റ്ററെത്തി.

വിഎ ശ്രീകുമാര്‍ രണ്ടാമൂഴത്തിന് മുമ്പ് ചെയ്യുന്ന ചിത്രമെന്ന നിലയില്‍ നിലവില്‍ വന്‍ പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

DONT MISS
Top