ഇന്നസെന്റും മുകേഷും ഗണേഷും അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ് 

തിരുവനന്തപുരം : ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷ്കുമാറും താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ഇടതുസഹയാത്രികനായ  ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടതുപക്ഷത്തെ ജനപ്രതിനിധികളായ മൂവരും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ അമ്മയുടെ ജനറല്‍ ബോഡിയുടെ അവസാനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എമാരായ മുകേഷും ഗണേഷ് കുമാറും മാധ്യമങ്ങള്‍ക്ക് നേരെ ക്ഷുഭിതനായത് ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ നിര്‍ദേശമെന്ന് വിലയിരുത്തപ്പെടുന്നു.

DONT MISS
Top