റെഡി ഗോ വരുന്നു കൂടുതല്‍ കരുത്തോടെ, 1.0 ലിറ്റര്‍ എഞ്ചിനുമായി

റെഡി ഗോ

നിസ്സാന്‍ ഇന്ത്യയിലെത്തി വിപണി പിടിച്ചത് ഇന്ത്യന്‍ വാഹന വിപണി പ്രതിസന്ധി നേരിടുമ്പോള്‍തന്നെയാണ്. അതിനായി മികച്ച നിലവാരവും കുറഞ്ഞ വിലയും എന്ന തുരുപ്പുചീട്ട് നിസ്സാന്‍ പുറത്തിറക്കി. ഡസ്റ്റര്‍ പോലുള്ള വാഹനം അതിന്റെ മൂല്യത്തേക്കാള്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തിയപ്പോള്‍ വാഹന പ്രേമികള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി. മികച്ച മൈലേജ് ലഭിക്കുന്ന എഞ്ചിനുകളും വാഹനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി.

ഡസ്റ്റര്‍ എന്ന മികച്ച വാഹനത്തോടൊപ്പം മികച്ച ധാരാളം മോഡലുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. അതോടൊപ്പം ഡാറ്റ്‌സണ്‍ എന്ന ബഡ്ജറ്റ് വാഹനങ്ങളും നിസ്സാന്‍ അവതരിപ്പിച്ചു. ഒരു പരിധിവരെ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഡാറ്റ്‌സണായി. അവസാനമായി പുറത്തിറങ്ങിയ റെഡി ഗോ, ആള്‍ട്ടോയോടും ക്വിഡിനോടും മികച്ച രീതിയിലാണ് പിടിച്ചുനിന്നത് (ക്വിഡും ഇതേ കുടുംബത്തിലേതാണ്, അത് വേറെ കാര്യം). എന്നാല്‍ 800 സിസി എഞ്ചിനോടെ പുറത്തിറങ്ങിയ റെഡി ഗോയ്ക്ക് കരുത്തിന്റെ കുറവ് എന്നൊരു പ്രശ്‌നം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡാറ്റ്‌സണ്‍ അതിനും പരിഹാരമുണ്ടാക്കിയിരിക്കുകയാണ്.

പുതു റെഡി ഗോ 1.0 ലിറ്റര്‍ എഞ്ചിനുമായിട്ടാണ് എത്തുന്നത്. 67 ബിഎച്പി കരുത്തും 1000 സിസിയുമാകും കരുത്ത്. രൂപത്തില്‍ ഒരു മാറ്റവും പുതിയ റെഡി ഗോയ്ക്ക് ഇല്ല. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാത്രമാണ് മാറ്റം. വില ഒരല്‍പം കൂടുമെങ്കിലും ഡ്രൈവിംഗില്‍ മികച്ച അനുഭവമാകും റെഡി ഗോ തരികയെന്നുറപ്പ്. ക്വിഡും കുറച്ചുകാലം മുമ്പ് കരുത്ത് കൂട്ടിയെത്തിയിരുന്നു.

DONT MISS
Top