പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന്

ഫയല്‍ ചിത്രം

തിരുവനന്തപുരം : സം​സ്​​ഥാ​ന​ത്തെ പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം ഇ​ന്ന് നടക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ സെ​ക്രട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ലാ​ണ്​ യോ​ഗം. പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന്​ പു​റ​മെ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ  ജി​ല്ല​ക​ളി​ലും ഇന്ന് യോ​ഗം​ ചേ​രും. ഇ​തോ​ടൊ​പ്പം മ​ണ്ഡ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ എം.​എ​ൽ.​എ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​വും ന​ട​ക്കും.  ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗ​മാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 27, 28, 29 തീ​യ​തി​ക​ളി​ലാ​യി വാ​ർ​ഡ് അ​ടി​സ്​​ഥാ​ന​ത്തി​ൽ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ക്കാ​നും സര്‍ക്കാര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പനിബാധിതര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭ്യമാക്കും. ആശുപത്രികളില്‍ കിടത്തി ചികിത്സ സൗകര്യം വര്‍ധിപ്പിക്കും. വെള്ളം കെട്ടിനില്‍ക്കുന്നത് തടയണമെന്നും കൊതുകിന് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രിമാര്‍ക്ക് കഴിഞ്ഞ മന്ത്രിസഭായോഗം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം ജെ മേഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട മാത്യു ടി തോമസ്, ആലപ്പുഴ ജി സുധാകരന്‍, കോട്ടയം കെ രാജു, ഇടുക്കി എംഎം മണി, എറണാകുളം തോമസ് ഐസക്, തൃശൂര്‍ എസി മൊയ്തീന്‍, പാലക്കാട് എകെ ബാലന്‍, മലപ്പുറം , കോഴിക്കോട് കെ കെ ശൈലജ, വയനാട് വിഎസ് സുനില്‍ കുമാര്‍, കണ്ണൂര്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, കാസര്‍ഗോഡ് ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ്  ജില്ലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

DONT MISS
Top