എയര്‍ ഇന്ത്യയെ ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി ടാറ്റ ഗ്രൂപ്പ്

പ്രതീകാത്മക ചിത്രം

ദില്ലി: സാമ്പത്തികമായി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് പലതവണ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍.

സിംഗപ്പൂര്‍ എയര്‍ലെയിന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ എറ്റെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ സര്‍ക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികളാണ് വാങ്ങന്‍ ആലോചിക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശത്തെ പിന്‍തുണച്ച കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top