യോഗദിനത്തോടനുബന്ധിച്ച് ലണ്ടന്‍ മോഡല്‍ ഭീകരാക്രമണ ഭീക്ഷണി: ദില്ലിയില്‍ കനത്ത സുരക്ഷ

പ്രതീകാത്മകചിത്രം 

ദില്ലി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദില്ലിയില്‍ ലണ്ടന്‍ മോഡല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. ലണ്ടനില്‍ കഴിഞ്ഞ ദിവസം മുസ്‌ലീം പള്ളിയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന വിശ്വാസികളുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയിരുന്നു. സമാനമായ രീതിയില്‍ ദില്ലിയിലെ കൊണാട്ട്‌പ്ലേസിലും ഭീകരാക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ആക്രമണ ഭീക്ഷണിയുള്ളതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, അങ്ങോട്ടുളള വഴി പൊലീസ് താല്‍ക്കാലികമായി അടച്ചിരിക്കുകയുമാണ്. വഴിയാത്രക്കാരെ മാത്രമേ  അതുവഴി  കടത്തുന്നുള്ളൂവെന്നും പൊലീസ് അറിയിച്ചു. നിലവില്‍ ആളില്ലാത്ത പൊലീസ് ബസുകള്‍ റോഡില്‍ നിരത്തിയാണ് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുന്നത്.ഭീക്ഷണിയെ തുടര്‍ന്ന് ദില്ലിയില്‍ ത്രിതല സുരക്ഷ ഉറപ്പാക്കിയിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പതിനായിരകണക്കിന് ആളുകളാണ് ഇന്ന് ദില്ലിയില്‍ ഒത്തുകൂടുന്നത്. എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ്, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന. യോഗ ആഘോഷ പരിപാടികളിലേക്ക് വാഹനം ഓടിച്ചു കയറ്റുമെന്നായിരുന്നു പൊലീസിന് ലഭിച്ച ഭീക്ഷണി സന്ദേശം.

കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ മുസ്‌ലിം പള്ളിയില്‍ നിന്നും പുറത്തേയ്ക്ക് വരികയായിരുന്ന വിശ്വാസികളുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങിയവര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. റംസാന്‍ മാസം ആയതിനാല്‍ പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്ന വിശ്വാസികളായിരുന്നു ഏറെ പേരും. സംഭവത്തില്‍ വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top