‘ഗുരു രാംദേവ് പറഞ്ഞു, അമിത് ഷാ അനുസരിച്ചു’ യോഗാദിനത്തില്‍ വ്യത്യാസ്തമായി ബാബാ രാംദേവിന്റെ യോഗാഭ്യാസ പ്രകടനം

അഹമ്മദാബാദ്: അന്ത്രാഷ്ട്ര യോഗാ ദിനത്തില്‍ പതിവ് പോലെ ഇന്നും വ്യത്യസ്തം യോഗാഗുരു രാംദേവിന്റെ അഭ്യാസ പ്രകടനങ്ങള്‍ തന്നെയായിരുന്നു. ഇത്തവണ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയും രാംദേവിനൊപ്പം യോഗാഭ്യാസത്തില്‍ പങ്കുചേര്‍ന്നു.

അഹമ്മദാബാദില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു രംദേവിന്റെ നേതൃത്വത്തിലുള്ള യോഗാഭ്യാസ പ്രകടനം. രാംദേവ് കാണിച്ചു കൊടുത്ത അഭ്യാസങ്ങള്‍ അവിടെ കൂടിയ നൂറുകണക്കിന് ജനങ്ങളും ആവര്‍ത്തിച്ചു.


180 രാജ്യങ്ങള്‍ക്കൊപ്പം യുഎന്‍ ആസ്ഥാനവും ഇന്ന് യോഗാദിനത്തില്‍ പങ്കാളികളായി. രാജ്യത്ത് മാത്രം മില്ല്യണ്‍ കണക്കിന് ജനങ്ങളാണ് ഇന്ന് യോഗാ ദിനാചരണത്തില്‍ പങ്കുചേര്‍ന്നത്. രാജ്യത്തെ 76 നഗരങ്ങളില്‍ നടന്ന യോഗാദിനാചരണത്തിന് 76 കേന്ദ്രമന്ത്രിമാരാണ് നേതൃത്വം നല്‍കിയത്.

രാവിലെ 5.30 മുതലാണ് യോഗാദിനാചരണം നടന്നത്. സൗജന്യ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ആണ് യോഗാഭ്യാസമെന്നും ലോകരാഷ്ട്രങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗയ്ക്ക് വലിയ പങ്കുണ്ടെന്നും അന്താരാഷ്ട്ര യോഗാദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top