ദില്ലിയില്‍ ടാങ്കര്‍ മറിഞ്ഞ് 20,000 ലിറ്റര്‍ പെട്രോള്‍ റോഡിലൊഴുകി

മറിഞ്ഞ ടാങ്കര്‍ലോറി

ദില്ലി: ദില്ലിയില്‍ ടാങ്കര്‍ലോറി മറിഞ്ഞ് 20,000 ലിറ്റര്‍ പെട്രോള്‍ റോഡിലൊഴുകി. ദില്ലി റിങ് റോഡിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് ടാങ്കര്‍ മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവറിനും സഹായിക്കും പരുക്കേറ്റതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പൊലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

മറിഞ്ഞ ടാങ്കര്‍ലോറി

റോഡിന്റെ ഇരുവശത്തു നിന്നും ഗതാഗതം ട്രാഫിക് പൊലീസ് വഴിതിരിച്ചുവിട്ടു. അപകടങ്ങള്‍ ഒഴിവാക്കാന്‍ വഴി തിരിഞ്ഞ് പോകണമെന്ന് പൊലീസ് യാത്രക്കാരൊട് ആവശ്യപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ നീക്കം ചെയ്തശേഷമാണ് ഗതാഗതം സാധാരണ രീതിയില്‍ പു;നസ്ഥാപിച്ചത്.

DONT MISS
Top