‘രജനി ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്’; സമരത്തിന് പിന്തുണ തേടി തമിഴ്നാട്ടിലെ കര്‍ഷകര്‍ നടന്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി

ചെന്നെെ: തമിഴ്നാട്ടിലെ കര്‍ഷക സമരത്തിന് പിന്തുണ തേടി സമരക്കാര്‍ സൂപ്പര്‍ താരം രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി.

നദീ ജല തര്‍ക്കങ്ങള്‍ പരിഹരിക്കാനും ദക്ഷിണേന്ത്യയിലെ നദികളെ കൂട്ടിയോചിപ്പിക്കുന്നതിനുമായി രൂപീകരിച്ച കര്‍ഷക സംഘടനയുടെ പ്രതിനിധികളാണ് പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്.  സമരത്തിന് പിന്തുണ നല്‍കണമെന്ന് കര്‍ഷകര്‍ രജനീകാന്തിനോട് ആവശ്യപ്പെട്ടു.

കാവേരി നദി ജലം പങ്കുവെക്കുന്നതുമായി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് തമിഴ് കര്‍ഷകന്‍ അയ്യംകന്നിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് സംഘടന. സംഘടനയ്ക്ക് ഒരു കോടി രൂപ നല്‍കാമെന്ന് രജനീകാന്തിന്‍റെ വാഗ്ധാനത്തെയും കര്‍ഷകര്‍ ഒാര്‍മപ്പെടുത്തി. 2002ല്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ കണ്ട രജനീകാന്ത് ഒരു കോടി രൂപ സംഘടനയ്ക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു.

തുക കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നല്‍കണമെന്നും കര്‍ഷകര്‍ രജനീകാന്തിനോട് പറഞ്ഞു. തുക രജനീകാന്തിനെ പോലൊരാള്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിന് കൊടുക്കുകയാണെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകിട്ടുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

ജൂണ്‍ 8 നാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്നാട്ടില്‍ വീണ്ടും അയ്യംകന്നിന്‍റെ നേതൃത്വത്തില്‍ കര്‍ഷക സമരം ആരംഭിക്കുന്നത്.

DONT MISS
Top