പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീ; 43 പേര്‍ വെന്തുമരിച്ചു

പോര്‍ച്ചുഗലില്‍ ഉണ്ടായ കാട്ടുതീ(കടപ്പാട്-റോയിറ്റേഴ്‌സ്)

ലിസ്ബണ്‍: പോര്‍ച്ചുഗലിലുണ്ടായ വന്‍ കാട്ടുതീയില്‍പ്പെട്ട് 43 പേര്‍ വെന്തുമരിച്ചു. അറുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗലിലെ പെഡ്രോഗാവോ ഗ്രാന്‍ഡെയിലാണ് അഗ്നിബാധ ഉണ്ടായത്.

വനപ്രദേശത്തെ റോഡുകളിലൂടെ കാറില്‍ സഞ്ചരിച്ചവര്‍ തീയില്‍ കാറിനുള്ളില്‍ കുടുങ്ങി മരിക്കുകയായിരുന്നു. കുറച്ചുപേര്‍ പുക ശ്വസിച്ചാണ് മരിച്ചത്. മരിച്ചവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ വ്യാപ്തി രൂക്ഷമാണെന്നും മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തകാലത്ത് പോര്‍ച്ചുഗലില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അറിയിച്ചു.  600ഓളം അഗ്നിശമന സേനാംഗങ്ങളാണ് തീ അണയ്ക്കുവാനായി പ്രയത്‌നിക്കുന്നത്. തീ അണയ്ക്കുവാനുള്ള ശ്രമങ്ങള്‍ പരോഗമിക്കുകയാണ്.

DONT MISS
Top