അരങ്ങുതകര്‍ക്കുന്ന വിവോയുടെയും ഒപ്പോയുടേയും, ഗുണനിലവാരത്തില്‍ ആപ്പിളിനോട് മത്സരിക്കുന്ന വണ്‍ പ്ലസിന്റെയും ഉടമസ്ഥര്‍ ഒരൊറ്റ കമ്പനി; കഴിഞ്ഞ വര്‍ഷം നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കി ഈ ടെക് ഭീമന്‍

വണ്‍ പ്ലസ്, ഒപ്പോ ഫോണുകള്‍

വിപണിയില്‍നിന്ന് സ്ഥാനം പോയതിനേക്കുറിച്ച് കഴിഞ്ഞ ദിവസം മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ജിയോ കൊണ്ടുവന്ന 4ജി സേവനങ്ങള്‍ കണ്‍ചിമ്മുന്ന വേഗതയില്‍ രാജ്യം കീഴടക്കിയപ്പോള്‍ തങ്ങള്‍ പകച്ചുനിന്നുപോയി എന്നാണ് അദ്ദേഹം പറഞ്ഞത്. നോട്ടുപിന്‍വലിക്കല്‍ ആഘാതം പത്തിരട്ടിയാക്കി. 2ജി, 3ജി മാത്രം നല്‍കുന്ന മൊബൈലുകളേ നമുക്കുണ്ടായിരുന്നുള്ളൂ. ചൈനീസ് കമ്പനികള്‍ ഈ അവസരം മുതലാക്കി. അദ്ദേഹം പറഞ്ഞത് ചൈനീസ് കമ്പനികള്‍ വിപണി പിടിച്ചതിനേക്കുറിച്ചാണ്.

എന്നാല്‍ ഈ അവസരത്തില്‍ ഇന്ത്യ കീഴടക്കിയ ചൈനീസ് കമ്പനികല്‍ ഏതൊക്കെയാണ്? നിസംശയം പറയാം, അത് വിവോയും ഒപ്പോയുമാണ്. ഷവോമി, ജിയോണി എന്നിവര്‍ക്ക് ജിയോ തരംഗം ആഞ്ഞടിക്കുന്നതിനും മുമ്പേ ഇവിടെ നല്ല വില്‍പനയുണ്ട്. 4ജി തരംഗത്തിലേക്ക് ഇന്ധനമൊഴിച്ച് ആ തരംഗം അവസാനിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ ജിയോയ്ക്ക് കൂട്ടുനിന്നവര്‍ വിവോയും ഒപ്പോയുമാണ്. ഇപ്പോള്‍ ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കമ്പനികളും ഇവര്‍ തന്നെ.

എന്നാല്‍ ഒരു വലിയ സത്യം പലര്‍ക്കുമറിയില്ല. വിവോയുടേയും ഒപ്പോയുടേയും ഉടമലസ്ഥര്‍ ഒരൊറ്റ കമ്പനിയാണ്. അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ് ഈ രണ്ട് ബ്രാന്റ് കളി പോലും. ആ മാതൃ കമ്പനിയാണ് ബിബികെ. ചൈനയിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാതാക്കളിരൊരാള്‍. എന്നാല്‍ ഒരു സാധാരണ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാവ് എന്ന് ധരിക്കാന്‍ വരട്ടെ, മറ്റൊരു പ്രമുഖ കമ്പനിയുടേയും ഉടമസ്ഥരാണ് ബിബികെ. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആപ്പിളിനോട് മത്സരിക്കുന്ന, ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വണ്‍ പ്ലസ് എന്ന ബ്രാന്റാണ് ബിബികെ കൈവശം വയ്ക്കുന്നത്.

ബിബികെ ലോഗോ

പറഞ്ഞുവന്നത് ബിബികെ കൈവശപ്പെടുത്തിയ നേട്ടത്തേക്കുറിച്ചാണ്‌. മൊബൈലിന് പുറമെ ടെലിവിഷനും ക്യാമറകളും നിര്‍മിക്കുന്നുണ്ട് ബിബികെ. ചൈനയിലെ ഏറ്റവും വലിയ നികുതി ദായകരിലൊരാളാണ് ഈ കമ്പനി. മറ്റ് ചൈനീസ് നിര്‍മാതാക്കളെ അതിശയിപ്പിച്ച് അമേരിക്കയിലും സല്‍പ്പേരുണ്ടാക്കിയെടുക്കാന്‍ ബിബികെയ്ക്ക് സാധിച്ചു. മെമോരെക്‌സ്, ഫില്‍കോ എന്നീ ബ്രാന്‍ഡുകളിലും അമേരിക്കയില്‍ കമ്പനിക്ക് വില്‍പനയുണ്ട്. വണ്‍ പ്ലസ് എന്ന ബ്രാന്റ് തന്നെയാണ് കമ്പനിയുടെ അഭിമാന താരം. ബിബികെയാണ് 4ജി തരംഗത്തില്‍ ഇന്ത്യയില്‍നിന്ന് പണം വാരി അതിര്‍ത്തി കടത്തിയതും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top