‘അപമാനിച്ചാല്‍ ജോലി നിര്‍ത്തി ഭയന്നുവിറച്ച് ഞങ്ങള്‍ അടുക്കളയിലേക്ക് ഓടുമെന്നാണോ കരുതുന്നത്, എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി’; അടിവസ്ത്രം മാത്രം ധരിച്ച് ചര്‍ച്ച നടത്താനാവശ്യപ്പെട്ട മൗലാനയ്ക്ക് ചുട്ടമറുപടിയുമായി അവതാരക

വിവാദ ചിത്രവും ചാനല്‍ ചര്‍ച്ചയും

കൊച്ചി: മൗലാനയുടെ പ്രകോപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ അടിപതറാതെ തിരിച്ചടി നല്‍കിയ ടെലിവിഷന്‍ അവതാരകയ്ക്ക് നവമാധ്യമങ്ങളുടെ കയ്യടി. ദംഗലിലെ അഭിനേത്രി ഫാത്തിമ സന ബിക്കിനി ധരിച്ചതിന് നേരിടുന്ന ട്രോളുകളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് മൗലാന യാസൂബ് അബ്ബാസിന്റെ പ്രകോപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് വിവേകത്തോടെ മറുപടി പറഞ്ഞ് മിറര്‍ നൗ അവതാരക ഫായെ ഡിസൂസ കൈയ്യടി വാങ്ങിയത്.

ഫോട്ടോഷൂട്ടിനിടയില്‍ ബിക്കിനി ധരിച്ചതിന് വിമര്‍ശനം നേരിടേണ്ടിവന്ന ഫാത്തിമ സനയെ അനുകൂലിച്ച് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡിസൂസ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അവതാരകയുടെ വാദത്തിന് മറുപടിയായി മൗലാന പറഞ്ഞത് ‘എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജോലിസ്ഥലത്ത് അടിവസ്ത്രം ധരിച്ച് വരണം അങ്ങനെയെങ്കില്‍ പുരുഷനെയും സ്ത്രീയേയും തുല്യമായി പരിഗണിക്കാം’ എന്നായിരുന്നു. അത്യന്തം സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ഈ നിലപാടാണ് അവതാകര പൊളിച്ച് കയ്യില്‍ കൊടുത്തത്.

മൗലാനയുടെ പ്രതികരണത്തിനു ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ഒരു നിമിഷം നിശബ്ദരായെങ്കിലും, ഈ വാദങ്ങള്‍ക്കെതിരെ അവര്‍ ആഞ്ഞടിച്ചു. ഈ സമയത്തായിരുന്നു അവതാരകയുടെ അവസരോചിതമായി ഇടപെടല്‍. ഉറച്ച ശബ്ദത്തില്‍ അവര്‍ പറഞ്ഞു, ‘ചില പുരുഷന്മാര്‍ കരുതുന്നത് ജോലി ചെയ്യുന്ന സന ഫാത്തിമയെ അപമാനിച്ചാല്‍, അതല്ലെങ്കില്‍ സാനിയ മിര്‍സയെ അപമാനിച്ചാല്‍ അവര്‍ ജോലി നിര്‍ത്തി ഭയന്ന് വിറച്ച് അവര്‍ കീഴടക്കിവച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ ഉപേക്ഷിച്ച് അടുക്കളയിലേക്ക് ഓടി പോകുമെന്നാണ്. എന്നാല്‍ ഞാന്‍ പറയട്ടെ മൗലാനാജി നിങ്ങള്‍ക്ക് തെറ്റി. ഞങ്ങള്‍ എവിടെയും പോകുന്നില്ല ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകും’. ഇതോടെ മൗലാനയ്ക്ക് മതിയായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് പറഞ്ഞ് പ്രിയങ്കാ ചോപ്രയും സന പാത്തിമയുടെത് പോലുള്ള അപമാനിക്കലിന് ഇരയായിരുന്നു. അമ്മയുമൊത്ത് സമാനമായ വേഷം ധരിച്ചിരിക്കുന്ന പടം പോസ്റ്റ് ചെയ്താണ് ഇതിനോട് പ്രിയങ്ക പ്രതികരിച്ചത്. തെന്നിന്ത്യന്‍ സൂപ്പര്‍നായിക അമലാ പോളും സമാനമായ സദാചാര ആങ്ങളമാരുടെ ഉപദേശം നേടിക്കൊണ്ടിരിക്കുകയാണ്. സാനിയ മിര്‍സ ടെന്നീസ് കളിക്കുമ്പോളിടുന്ന വേഷത്തിനെതിരെ ഫത്വ പുറപ്പെടുവിക്കുന്ന സ്ഥിതി പോലും മുന്‍പുണ്ടായിരുന്നു. ചര്‍ച്ചയിലുടനീളം സന ഫാത്തിമയ്ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശം ഉണ്ട് എന്ന കാര്യത്തില്‍ ഉറച്ചു നിന്നാണ് അവതാരക സംസാരിച്ചത്. ഫോട്ടോ ഷൂട്ടിനിടയില്‍ സന ഫാത്തിമ ബിക്കിനി ധരിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഇയര്‍ന്നിരുന്നത്. റമാദാന്‍ മാസമെങ്കിലും ഇത്തരത്തിലുള്ള വസ്ത്രം ഒഴിവാക്കികൂടേ എന്ന തരത്തില്‍ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മിറര്‍നൗ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. അപ്പോളാണ് മൗലാനയ്‌ക്കെതിരെ അവതാരക അഞ്ഞടിച്ച് രംഗത്തെത്തിയത്. ഈയടുത്തായി വാര്‍ത്താവതാരകരായ വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് നിശബ്ദരാക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. പക്ഷെ ചുട്ട മറുപടി നല്‍കി ഇത്തരക്കാരുടെ വായടപ്പിക്കുകയായിരുന്നു ഈ വനിതാ മാധ്യമപ്രവര്‍ത്തക

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top