“നരകത്തിലെ വിറകുകൊള്ളിയാകാതിരിക്കാനാണ് സോദരീ ഞാനീ പറയുന്നത്”, സദാചാര പൊലീസിന് സഹിക്കാനാവുന്നില്ല അമലയുടെ വേഷം; ചിത്രത്തിന് താഴെ ഫെയിസ്ബുക്ക് ആങ്ങളമാരുടെ വിളയാട്ടം

അമല പോള്‍ ഇട്ട ചിത്രം, ഏതാനും കമന്റുകള്‍

നടിമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും അതിന് അഭിപ്രായങ്ങളുയരുന്നതും സ്വാഭാവികമാണ്. എന്നാല്‍ ചിലപ്പോള്‍ കപട സദാചാരവാദികള്‍ നടിമാരുടെ ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. നിനക്കു മരിക്കേണ്ടേ സോദരീ മോഡല്‍ സാധനങ്ങള്‍ മൂലം ഇവിടെ നടിമാരും മറ്റ് മോഡലുകളും ഒരു വസ്ത്രം ധരിക്കുന്നതിനുമുമ്പ് സദാചാര പൊലീസിനോട് അനുവാദം ചോദിക്കേണ്ട അവസ്ഥയാണ്.

ഇക്കഴിഞ്ഞ ദിവസം അമല പോള്‍ ഫെയിസ്ബുക്ക് പേജില്‍ ഇട്ട ഒരു ചിത്രത്തിന് താഴെയാണ് ഇപ്പോള്‍ ‘സദാചാരന്മാര്‍’ പൂണ്ടുവിളയാടുന്നത്. യാതൊരു ആവശ്യവുമില്ലാത്ത ഇത്തരം വൃത്തികേടുകള്‍ കമന്റായി ഇടുന്നത് എന്തിനാണെന്ന് ഒരു പിടിയും ലഭിക്കാതെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പോലും ഇത് വാര്‍ത്തയാക്കി. അമല പോള്‍ ഇടുന്ന വസ്ത്രത്തിന്റെ കുറ്റം പറയാനെത്തുന്നവര്‍ കേട്ടാലറയ്ക്കുന്ന വാക്കുകള്‍ അവിടെ ഛര്‍ദ്ദിച്ച് സ്ഥലം വിടുന്നു.

മലയാളികളുടെ രാഷ്ട്രീയ ബോധത്തേയും നിലപാടുകളേയും ജീവിത നിലവാരത്തേയും വിദേശ രാജ്യങ്ങളും മാധ്യമങ്ങളും വരെ പുകഴ്ത്തുമ്പോള്‍ ഇത്തരം സങ്കുചിത ചിന്തകളും സദാചാര പൊലീസ് കളിക്കാനുളള വെമ്പലും മലയാളിയെ ഏത് നൂറ്റാണ്ടിലേക്കാണ് എത്തിക്കുന്നത്? കേരളം മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി ഒരു കാതം മുമ്പേ കുതിക്കുമ്പോള്‍ ഒരു കൂട്ടം മനുഷ്യര്‍ മലയാളികളെ എങ്ങനയൊക്കെ ചീത്ത കേള്‍പ്പിക്കാമോ അങ്ങനെയെല്ലാം ചെയ്യുന്നുണ്ട്.

എന്നാല്‍ നിരവധി ആളുകള്‍ സദാചാര പൊലീസിനെ എതിര്‍ക്കുന്നുമുണ്ട്. ഒരുപക്ഷേ സദാചാര പൊലീസിനെ എതിര്‍ക്കുന്നവര്‍ തന്നെ 90% ആളുകളും. ചിലര്‍ സദാചാര പൊലീസുകാരുടെ കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കുന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ കൂടുതല്‍ പേരും പ്രത്യേകിച്ച് തീവ്ര നിലപാടുകള്‍ ഒന്നുംതന്നെ ഇല്ലാത്തതിനാല്‍ കമന്റ് എഴുതിയവരുടെ നിലപാടിനോട് പ്രതികരിക്കാതെ കടന്നുപോവുകയേ ഉള്ളൂ. കമന്റിനെ ഇകഴ്ത്താനോ പുകഴ്ത്താനോ നില്‍ക്കാറില്ല. എന്നാല്‍ വൃത്തികേടുകള്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് തീവ്ര നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ‘സദാചാരന്മാരുടെ’ ലൈക്കുകളും അഭിനന്ദന കമന്റുകളും ധാരാളം ലഭിക്കുകയും ചെയ്തിരിക്കുന്നു.

പതിവുപോലെ എല്ലാ തരത്തിലുള്ള സദാചാരന്മാരും രംഗത്തുണ്ട്. ചിലര്‍ക്ക് അമല പോള്‍ നരകത്തിലെ വിറകുകൊളളിയാകുന്നതാണ് സങ്കടം. അദ്ദേഹത്തന്റെ ‘ബുദ്ധിമുട്ട്’ മനസിലാക്കിയ ധാരാളം ആളുകള്‍ കമന്റിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങളിടരുത് കാരണം പീഡനങ്ങള്‍ ഉണ്ടാകുമെന്ന തേഞ്ഞ ഉണ്ടയാണ് മറ്റൊരാളുടെ പക്കലെ ആയുധം. സംസ്‌കാരമാണ് മറ്റുചിലരുടെ വേദനയ്ക്ക് കാരണം. ഒരു നടി അവര്‍ക്ക് ഇഷ്ടമുള്ള ചിത്രം ധരിച്ചാല്‍ ഇന്ത്യയുടെ സംസ്‌കാരം ജനാലയിലൂടെ ചാടി കണ്ടം വഴി ഓടിക്കളഞ്ഞാലോ?

കഴിഞ്ഞ ദിവസം ഫാത്തിമ സന ഷേഖിനേയും ദീപിക പദുക്കോണിനേയും പ്രിയങ്കാചോപ്രയേയും സദാചാരം പഠിപ്പിച്ച സദാചാര സാറന്മാരുടെ കയ്യില്‍ ഇതിന്നുമാത്രം സദാചാരം എവിടെയിരിക്കുന്നു! നടിയുടെ ചിത്രത്തില്‍ ‘വേദനയുള്ളവരുടെ’ ചില കമന്റുകള്‍ ചുവടെ.


ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top