“മേരേ ദേശ് വാസിയോം.. ഞാന്‍ നിങ്ങളെ പറ്റിച്ചു..”, നരേന്ദ്ര മോദിക്ക് ഉലകം ചുറ്റും ബഡായി രാമന്‍ ആസ്ഥാന പദവി നല്‍കി ഡിവൈഎഫ്‌ഐ; മോദി ബഡായി വീരനാണെന്നാരോപിച്ച് ബഡായി ഫെസ്റ്റ് (വീഡിയോ)

ഡിവൈഎഫ്‌ഐയുടെ ബഡായി ഫെസ്റ്റ്‌

കാസര്‍ഗോഡ്: മോദിക്ക് ഉലകം ചുറ്റും ബഡായിരാമന്‍ ആസ്ഥാന പദവി നല്‍കി ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാടാണ് ബഡായി ഫെസ്റ്റ് നടത്തി ഡിവൈഎഫ്‌ഐ മോദിക്ക് ഇത്തരമൊരു പദവികൂടി നല്‍കിയത്. മൂന്നുവര്‍ഷമായി അധികാരം തുടര്‍ന്നിട്ടും വാഗ്ദാനങ്ങളൊന്നും നിറവേറാതിരിക്കുന്നതിനെ തുറന്നുകാട്ടുകയായിരുന്നു ബഡായി ഫെസ്റ്റിന്റെ ലക്ഷ്യം.

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഫെസ്റ്റില്‍ വാഗ്ദാന ലംഘനവും ജനദ്രോഹ നടപടികളും ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ മോദി വേഷധാരികളുടെ മുമ്പിലുയര്‍ത്തി പരസ്യ വിചാരണ ചെയ്തു. മോദിയായി വേഷമിട്ട എസ്എഫഐ നേതാവ് സിദ്ധാര്‍ത്ഥ് രവീന്ദ്രന്റെ പ്രകടനം നിറഞ്ഞ കൈയ്യടിനേടി.

മേരേ ദേശ് വാസിയോം.. ഞാന്‍ നിങ്ങളെ പറ്റിച്ചു.. അവതരണത്തില്‍ തമാശകള്‍ നിറഞ്ഞു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്നുപറഞ്ഞ് ഞാനെന്റെ ബാബാ രാംദേവിന് ഭൂമി നല്‍കി, അവിടെയും ഞാന്‍ നിങ്ങളെ പറ്റിച്ചു. ഇങ്ങനെ അവതരണം തുടര്‍ന്നു. പിന്നീടാണ് മോദിക്ക് ഉലകം ചുറ്റും ബഡായി രാമന്‍ പദവി നല്‍കി ആദരിച്ചത്.

ബഡായി ഫെസ്റ്റുകാണാന്‍ നൂറുകണക്കിന് പേര്‍ തടിച്ചുകൂടി. മോദിയുടെ വാഗ്ദാനങ്ങളെല്ലാം എണ്ണിപ്പറഞ്ഞാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിച്ചത്. മൂന്നുവര്‍ഷത്തെ മോദിഭരണത്തേക്കുറിച്ച് നിരവധി പേര്‍ അഭിപ്രായം പ്രകടിപ്പിച്ചു.

DONT MISS
Top