പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ചൈനീസ് പ്രസിഡന്റ് ഒഴിവാക്കി, തട്ടിക്കൊണ്ടു പോയ ചൈനീസ് അധ്യാപകരെ വധിച്ചത് പ്രകോപനത്തിന് കാരണം

ഫയല്‍ചിത്രം

ബെയ്ജിങ്: പാക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കെണ്ട്
പോയ ചൈനീസ് അധ്യാപകരെ കൊലപ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

കസാഖിസ്ഥാനില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫുമായി നടക്കാനിരുന്ന കൂടിക്കാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഒഴിവാക്കിയത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടികൊണ്ടുപോയ ചൈനീസ് അധ്യാപകരെ കൊലപ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്.

പൊലീസ് വേഷത്തിലെത്തിയ ഭീകരരാണ് കഴിഞ്ഞമാസം 24ന് ബലൂചിസ്ഥാനിലെ ക്യൂവറ്റയില്‍ നിന്ന് അധ്യാപകരെ തട്ടികൊണ്ടുപോകുന്നത്. ചൈനീസ് അധ്യാപകരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത് ചൈനീസ് ജനതക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന പാക് വാദത്തിനേറ്റ കനത്ത തിരിച്ചടിയായി.

നയതന്ത്രബന്ധത്തില്‍ ചൈനയുമായി ഏറെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളുമായും ഷി ജിന്‍പിംഗ് കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചൈനയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന പാകിസ്താന് അവസരം ലഭിച്ചില്ല.

ഉച്ചകോടിയില്‍ റഷ്യ, കസാഖിസ്ഥാന്‍, ഇന്ത്യ തുടങ്ങി രാജ്യങ്ങളുടെ പ്രതിനിധികളുമായി ഷിജിന്‍പിംഗ് കൂടികാഴ്ച നടത്തിയത് ഏറെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ചൈനീസ് സര്‍ക്കാര്‍ മാധ്യമം പാകിസ്താന്‍ വിഷയത്തില്‍ മൗനം പാലിച്ചു. എന്നാല്‍ ഈ വിഷയങ്ങളൊന്നും വരാന്‍പോകുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെ ബാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

DONT MISS
Top