ഗള്‍ഫ് മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് കാരണം തീവവ്രാദത്തിനും ഭീകരവാദത്തിനും ഖത്തര്‍ നല്‍കുന്ന പിന്തുണയെന്ന് യുഎഇ

ഖത്തര്‍ (ഫയല്‍)

ഗള്‍ഫ് മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് കാരണം തീവവ്രാദത്തിനും ഭീകരവാദത്തിനും ഖത്തര്‍ നല്‍കുന്ന പിന്തുണയെന്ന് യുഎഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. ഇക്കാര്യത്തിലുള്ള ഖത്തര്‍ നിലാപാട് മാറ്റിയെങ്കില്‍ മാത്രമാണ് പോംവഴി. ട്വീറ്റുകളിലൂടെ യുഎഇ വിദേശകാര്യസഹമന്ത്രി നിലപാട് ആവര്‍ത്തിച്ചു.

ഖത്തറുമായി ബന്ധപ്പെട്ട് തീവ്രവാദത്തെ സഹായിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പട്ടിക കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെയും യുഎഇയുടെയും നേതൃത്വത്തില്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ട് യുഎഇ രംഗത്ത് എത്തിയിരിക്കുന്നത്.

തീവ്രവാദബന്ധമുള്ള വ്യക്തികളുടെയും സംഘടനകളുടെയും പട്ടിക പുറത്തുവിട്ടത് ഇക്കാര്യത്തിലുളള നയസമീപം പുനപരിശോധിക്കുന്നതിനുള്ള അവസരമായാണെന്നും ഡോ.അന്‍വര്‍ ഗര്‍ഗ്ഗാഷ് വ്യക്തമാക്കി. തീവവ്രാദത്തിനും ഭീകരസംഘടനകള്‍ക്കും ലഭിക്കുന്ന പിന്തുണയാണ് പ്രശ്‌നത്തിന്റെ അധാരം. ഖത്തറിന്റെ സമീപനം മേഖലയുടെ സ്ഥിരതക്ക് മുറിവേല്‍പ്പിക്കുന്നതാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഈ വിഷയം വഷളാക്കന്‍ താത്പര്യം ഇല്ലെന്നും ഡോ.അന്‍വര്‍ ഗര്‍ഗ്ഗാഷ് പറഞ്ഞു.

വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലാപാടുകളേയും സൗദി അറേബ്യയും യുഎഇയും സ്വാഗതം ചെയ്തു. സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈല്‍ ഒമാനില്‍ എത്തി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഖത്തര്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഒമാന്‍.

DONT MISS
Top