തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ അഭയമില്ലെന്ന് പാക് നയതന്ത്ര പ്രതിനിധി ; വാദം ചിരിച്ചു തള്ളി അന്താരാഷ്ട പ്രതിനിധികളുടെ സദസ്സ്

തീവ്രവാദത്തിന് പാകിസ്താനില്‍ അഭയമില്ലെന്ന പാക് നയതന്ത്രജ്ഞന്റെ വാക്കുകളെ പരിഹാസ രൂപേണ ചിരിച്ചു തള്ളി സദസ്സ്. ഇന്ത്യ, അമേരിക്ക, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത നയതന്ത്ര ചര്‍ച്ചയ്ക്കിടെയാണ് യുഎസിലെ പാക് അംബാസിഡന്‍ തങ്ങളുടെ തീവ്രവാദ വിരുദ്ധ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ചയിലുണ്ടായിരുന്ന മറ്റ് രാജ്യങ്ങള്‍ പാകിസ്താന്റെ നിലപാടിനെ ചിരിച്ചു തള്ളുകയായിരുന്നു.

അടുത്തിടെ കറാച്ചിയിലെ ആശുപത്രിയില്‍ കൊല്ലപ്പെട്ട താലിബാന്‍ തലവന്‍ മുള്ള ഒമറിന് പാകിസ്താന്‍ ഒരിക്കലും അഭയം നല്‍കിയിരുന്നില്ലെന്നും പാക് അംബാസിഡര്‍ അയ്‌സാസ് അഹമ്മദ് ചൗധരി പറഞ്ഞു. അപ്പോഴും മറ്റ് രാജ്യങ്ങളിലെ പ്രതിനിധികള്‍ അത് ചിരിച്ചു തള്ളി. എന്നാല്‍ അതില്‍ എന്തിത്ര ചിരിക്കാനെന്നായി പിന്നീട് പാക് അംബാസിഡര്‍. ഭീകരര്‍ക്ക് സഹായം നല്‍കുന്നില്ലെന്നാണ് നിങ്ങളുടെ വാദമെങ്കിലും വാസ്തവം മറ്റൊന്നായിരുന്നുവെന്നാണ് അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പ്രതികരണം.

മുല്ല ഒമര്‍ പാകിസ്താനില്‍ ഉണ്ടായിരുന്നു എന്നതിന് തങ്ങള്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ പാക് നയതന്ത്രജ്ഞന്‍ സാല്‍മി ഖാലിസാദ് പറഞ്ഞു. തീവ്രവാദികള്‍ക്ക് പാകിസ്തിനില്‍ സുരക്ഷിതമായ അഭയ കേന്ദ്രങ്ങള്‍ ഇപ്പോഴും ഉണ്ടെന്നും പാക് അധികൃതരില്‍ നിന്നും അവര്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയുടെ മുന്‍ മന്ത്രി മനീഷ് തിവാരി, അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ആഷ്‌ലി ടെല്ലിസ് എന്നിവരും പങ്കെടുത്ത സംവാദ പരിപാടിയിലാണ് അസീസ് അഹമ്മദ് ചൗധരി ഭീകരവാദം സംബന്ധിച്ച പാക് നിലപാട് വിശദീകരിച്ചത്.

DONT MISS
Top