ഇടതു സര്‍ക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് പിസി ജോര്‍ജ് എംഎല്‍എ

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ പിന്തുണച്ച് പിസി ജോര്‍ജ് എംഎല്‍എ. പിണറായി സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതല്ലെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫിന്റെ മദ്യനയം പുന:പരിശോധിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യം നിരോധിച്ചതോടെ കള്ളച്ചാരായവും കഞ്ചാവും മയക്കുമരുന്നും വര്‍ധിക്കുകയാണ് ചെയ്തതെന്നും മദ്യവര്‍ജനത്തിന് വേണ്ടി പ്രചാരണം നടത്തുകയാണ് വേണ്ടതെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എല്‍ഡിഎഫിന്റെ മദ്യനയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതാണ് മദ്യനയം. ഇടതുമുന്നണി നയം മദ്യവര്‍ജ്ജനമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top