ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് : ശ്രീലങ്കയ്ക്ക് ടോസ്സ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു

ടോസ്സ് ഇടുന്നു

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ പാകിസ്താനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തി.


ഇന്ത്യന്‍ ഇലവന്‍ : രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, യുവരാജ് സിംഗ്, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ


ശ്രീലങ്കന്‍ നിരയെ ഉപുല്‍ തരംഗയ്ക്ക് പകരം ഏഞ്ചലോ മാത്യൂസാണ് നയിക്കുന്നത്. തരംഗയ്ക്ക് പകരം ധനുഷ്‌ക ഗുണതിലകയാണ് ഡിക്ക് വെല്ലയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ലസിത് മലിംഗ, നുവാന്‍ പ്രദീപ്. തിസര പെരേര എന്നിവരാണ് ബൌളിംഗിന് ചുക്കാന്‍ പിടിക്കുക.

ലങ്കന്‍ ഇലവന്‍ : ഡിക്ക് വെല്ല, ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചന്ദിമാല്‍, ഏഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര, ഗുണരത്നെ, തിസര പെരേര, ലക്മാല്‍, ലസിത് മലിംഗ, നുവാന്‍ പ്രദീപ്


പാകിസ്താനെതിരെ അനായാസം വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ലങ്കയ്ക്കെതിരെ വിജയം നേടിയാല്‍ ഇംഗ്ലണ്ടിന് പിന്നാലെ സെമിയില്‍ എത്തുന്ന ടീമാവും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ.

അതേസമയം ആദ്യമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയ്ക്ക് ടൂര്‍ണമെന്‍റിലെ നിലനില്‍പ്പിന് വിജയത്തില്‍ കുറഞ്ഞൊന്നും  മതിയാകില്ല, കെന്നിംഗ്ടണ്‍ ഓവലില്‍ മഴ കളി മുടക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top