120 യാത്രക്കാരുമായി കാണാതായ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആന്‍ഡമാന്‍ സമുദ്രത്തില്‍ കണ്ടെത്തി

യാങ്കൂണ്‍ :  120 യാത്രക്കാരുമായി കാണാതായ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആന്‍ഡമാന്‍ സമുദ്രത്തില്‍ കണ്ടെത്തി. മൃതദേഹങ്ങളും വിമാന അവശിഷ്ടങ്ങളും കണ്ടെത്തിയതായി സൈനിക വക്താവ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

സൈനികരും കുടുംബാംഗങ്ങളും അടക്കം 106 യാത്രികരും 14 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൈനയില്‍ നിര്‍മിച്ച വൈ-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

മ്യാന്മറിന്റെ തെക്കന്‍ നഗരമായ മിയെക്കില്‍നിന്ന് യാങ്കൂണിലേക്ക് പോവുകയായിരുന്ന വിമാനം ആന്‍ഡമാന്‍ കടലിനുമുകളില്‍ അപ്രത്യക്ഷമാകുകയായിരുന്നു. ധവായില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ ബുധനാഴ്ച പകല്‍ 1.35നാണ് വിമാനത്തിന് വാര്‍ത്താവിനിമയബന്ധം നഷ്ടമായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top