നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് വനിതാ നാവികരുമായി ലോകം ചുറ്റാനൊരുങ്ങി ഐഎന്‍എസ് തരിണി

എട്ട് വനിത നാവികരുമായി ഐന്‍എസ് തരിണി

ദില്ലി: ഇന്ത്യന്‍ നേവിയുടെ തരിണി ഇനി ജലയാത്ര നടത്തുന്നത് പെണ്‍ പടയുമൊത്താണ്. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ്  മുഴുവന്‍ വനിത ജോലിക്കാരുമായി ഒരു കപ്പല്‍ ഭൂമിയെ കടല്‍ മാര്‍ഗ്ഗം ചുറ്റാന്‍ ഇറങ്ങുന്നത്. എട്ട് വനിതകളുമായി ഓഗസ്തിലാണ് യാത്ര ആരംഭിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് തരിണി യാത്ര പുറപ്പെടുന്നത്.

നാവികസേനയുടെ സമുദ്രചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ് തരിണിയുടെ ഈ യാത്ര. ഇന്ത്യന്‍ നേവിയുടെ ആദ്യ യാത്രാ കപ്പലായ ഐന്‍എസ് മഹാദേയ്ക്കു പകരം ഫെബ്രുവരിയിലാണ് തരംഗിണി നാവികസേന കുടുംബത്തില്‍ എത്തിയത്. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ ഐന്‍എസ് തരിണിയ്ക്ക് 55 ഫീറ്റ് നീളമുണ്ട്. തരിണിയുടെ യാത്രയുടെ സാരഥി ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍ത്തിക ജോഷിയാണ്. ലഫ്റ്റനന്റ് കമാന്‍ഡര്‍ പ്രതിഭ ജംവാള്‍, ലഫ്റ്റനന്റ് പി. സ്വാതി, വിജയാ ദേവി, പയാല്‍ ഗുപ്ത, ബി.ഐശ്വര്യ എന്നിവരാണ് മറ്റ് വനിത അംഗങ്ങള്‍.

കഴിഞ്ഞ ദിവസം കരസേനയുടെ യുദ്ധമുഖത്ത് വനിതകളെ എത്തിക്കുമെന്നും  ഉദ്യോഗസ്ഥ വ്യത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

DONT MISS
Top