ബിയിംഗ് ഹ്യൂമന്‍ സൈക്കിളുകളുമായി സല്‍മാന്‍; വെറും സൈക്കിളല്ല, ഇത് ഇ-സൈക്കിള്‍ (വീഡിയോ)

സല്‍മാന്‍ ബിയിംഗ് ഹ്യൂമന്‍ ഇ-സൈക്കിളുമായി

ദില്ലി: സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള ബിയിംഗ് ഹ്യൂമന്‍ എന്ന കമ്പനി സൈക്കിള്‍ നിര്‍മാണത്തിലേക്കുമിറങ്ങിക്കഴിഞ്ഞു. വെറും സൈക്കിളല്ല, ഇത് യാത്രികരെ സഹായിക്കുന്ന ഇ-സൈക്കളാണ്. കയറ്റത്തില്‍ യാത്രികരെ ഇവന്‍ സഹായിക്കുമെന്നവകാശപ്പെടുന്നത് സാക്ഷാല്‍ സല്‍മാന്‍ തന്നെയാണ്.

ബിയിംഗ് ഹ്യൂമന്‍ എന്ന കമ്പനി വസ്ത്ര വിപണനത്തില്‍ ശ്രദ്ധിച്ചുവരവെയാണ് ഇത്തരത്തിലുള്ള ഒരു ഉത്പ്പന്നത്തിലേക്കും തിരിഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം ബിയിംഗ് ഹ്യൂമന്‍ എന്ന കമ്പനി സ്മാര്‍ട്ട്‌ഫോണുകളും പുറത്തിറക്കും.

സ്വയം കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായ സല്‍മാന്‍ തന്റെ ഉത്പ്പന്നങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റിംഗ് നല്‍കാനും ശ്രമിക്കുന്നുണ്ട്. ഇ-സൈക്കിളിന്റെ വീഡിയോ അദ്ദേഹം ഫെയിസ്ബുക്കില്‍ പങ്കുവച്ചിട്ടുമുണ്ട്.

DONT MISS
Top