മൃഗശാലയില്‍ കഴുതയെ ജീവനോടെ കടുവകള്‍ക്ക് എറിഞ്ഞ് കൊടുത്തു: വീഡിയോ

ബീജിങ്: മൃഗശാലയില്‍ കടുവകളുടെ കൂട്ടിലേക്ക് ജീവനുള്ള കഴുതയെ എറിഞ്ഞുകൊടുത്തു. ചൈനയിലാണ് ഈ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. കടുവകള്‍ വസിക്കുന്ന കുളത്തിലേക്ക് ബലംപ്രയോഗിച്ച് കഴുതയെ തള്ളിവിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ധാരാളം സന്ദര്‍ശകര്‍ നോക്കിനില്‍ക്കെയാണ് റെയിന്‍കോട്ട് ധരിച്ച നാലഞ്ച് പേര്‍ ചേര്‍ന്ന് കഴുതയെ കടുവകളുടെ മുന്നിലേക്ക് തള്ളിവിട്ടത്. വെള്ളത്തില്‍ വീണ കഴുതയെ കടുവകള്‍ വന്നുപൊതിഞ്ഞു. നീന്തി രക്ഷപെടാനുള്ള കഴുതയുടെ ശ്രമം വിഫലമായി. ആദ്യം ഒരു കടുവ വന്ന് കഴുതയെ ആകമിച്ചു. തുടര്‍ന്ന് മറ്റ് കടുവകളും എത്തി കീഴ്‌പ്പെടുത്തി ഭക്ഷിച്ചു.

കിഴക്കന്‍ ചൈനയിലുള്ള ഷാങ്ഷു കാഴ്ച ബംഗ്ലാവിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. കാഴ്ചക്കാരില്‍ ഒരാളാണ് സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മൃഗശാലയുടെ സഹ ഉടമയാണ് സംഭവത്തിന് പിന്നിലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. ഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ ഇത് ചെയ്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top