ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി: നിലവിലെ ചാമ്പ്യന്‍ ദ്യോകോവിച് പുറത്തായി

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ അട്ടിമറികള്‍ തുടരുന്നു. പുരുഷ വിഭാഗത്തിലാണ് ഇന്ന് വമ്പന്‍ അട്ടിമറി നടന്നത്. പുരുഷ വിഭാഗം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോകോവിച് പുറത്തായി. ഓസ്‌ട്രേലിയയുടെ ഡൊമനിക് തീമാണ് നേരിട്ടുള്ള സെറ്റുകളില്‍ സെര്‍ബിയന്‍ താരത്തെ കെട്ടുകെട്ടിച്ചത്. സ്‌കോര്‍ 7-6(5), 6-3, 6-0. അതേസമയം, റഫേല്‍ നദാല്‍ സെമിയിലെത്തി.

മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാണ് തീം വിജയം വരിച്ചത്. ആദ്യ സെറ്റില്‍ മാത്രമാണ് നൊവാകിന് പൊരുതാനായത്. ടൈ ബ്രേക്കറിലേക്ക് നീങ്ങിയ സെറ്റ് 7-6 (5) ന് തീം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പൊരുതി നോക്കാന്‍ ശ്രമിച്ചെങ്കിലും തീമിന്റെ മികവിന് മുന്നില്‍ നടന്നില്ല. 6-3 ന് രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ തീം നൊവാകിനെ നിലം തൊടാന്‍ അനുവദിച്ചില്ല. ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ 6-0 ന് സെറ്റും മത്സരവും തീം സ്വന്തമാക്കി.

അതേസമയം, സ്‌പെയിനിന്റെ റഫേല്‍ നദാല്‍ സെമിയിലെത്തി. സെമിയില്‍ നൊവാകിനെ തുരത്തിയെത്തിയ തീമാണ് നദാലിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ നദാല്‍ 6-2, 2-0 ന് മുന്നിട്ട് നില്‍ക്കവെ എതിരാളി കരെനോ ബുസ്ത പരുക്കിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. റൊളാണ്ട് ഗാരോസില്‍ പത്താം കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്.

DONT MISS
Top