ആര്‍എസ്എസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങുന്നു; മോദി കുര്‍ത്തയും ഗോമൂത്രം ചേരുവയായ മരുന്നുകളും ച്യവനപ്രാശവും പേസ്റ്റും ഷാമ്പൂവും വില്‍ക്കും; ചാണകമുപയോഗിച്ച് നിര്‍മിക്കുന്ന സോപ്പും ഫെയ്‌സ്പാക്കും പ്രധാന ഉത്പ്പന്നങ്ങള്‍

പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പശുവിന്റെ വിസര്‍ജ്ജ്യമായ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് നിര്‍മിക്കുന്ന ഉത്പ്പന്നങ്ങളുമായി ആര്‍എസ്എസ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങുന്നു. എല്ലാവിധത്തിലുള്ള ഗോമൂത്ര-ചാണക ഉത്പ്പന്നങ്ങളും വില്‍ക്കാന്‍ ആര്‍എസ്എസിന് പദ്ധതിയുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഉത്തര്‍ പ്രദേശില്‍നിന്നാണ് ഉത്പ്പന്നങ്ങള്‍ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കളിലേക്കെത്തുക.

ഉത്തര്‍ പ്രദേശിലെ ഫറയില്‍ സ്ഥിതി ചെയ്യുന്ന ഫാര്‍മസൂട്ടിക്കല്‍ ലാബിലാണ് പ്രത്യേക ഗോ ഉത്പ്പന്നങ്ങള്‍ തയാറാവുക. കാമധേനു ബ്രാന്റില്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കാനാണ് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്. ഫാര്‍മസി നടത്തിപ്പുകാരായ ദീന്‍ ദയാല്‍ ദമ്മിന്റെ ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറയുന്നത് മോദി കുര്‍ത്തയും ഗോമൂത്ര-ചാണക ഉത്പ്പന്നങ്ങളുടെ കൂടെ വില്‍ക്കുമെന്നാണ്.

“ഞങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തുടങ്ങാനുള്ള പണിപ്പുരയിലാണ്. ഞങ്ങള്‍ ഗോമൂത്രം ചേരുവയായ ദഹനക്കേടിനുള്ള മരുന്നും പ്രമേഹത്തിനുളള മരുന്നും എണ്ണകള്‍, ഷാമ്പൂ കണ്ണിലൊഴിക്കാനുള്ള മരുന്നുകള്, തിമിരത്തിനുള്ള മരുന്നുകള്‍ എന്നിവയാകും ഉത്പ്പന്നങ്ങള്‍. ടൂത്ത് പേസ്റ്റ്, സാമ്പ്രാണി, കഫക്കെട്ടിനുള്ള മരുന്നുകള്‍ എന്നിവയും ഉത്പ്പന്നങ്ങളാണ്” മനീഷ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഗോമൂത്രം പോലെതന്നെ ചാണകവും പ്രധാന ചേരുവയായ മറ്റ് ഉത്പ്പന്നങ്ങളാണ് സോപ്പ്, ഫെയിസ്പാക്ക്, സാമ്പ്രാണി എന്നിവ. ദിവസേന 50 പശുക്കളുടെ മൂത്രവും ചാണകങ്ങളും ശേഖരിച്ചാണ് ഇത് നിര്‍മിക്കുന്നത്. ദീന്‍ ദയാല്‍ ദമ്മിലെ ജീവനക്കാര്‍ പറഞ്ഞു. ച്യവനപ്രാശത്തിന്റെ വിപണനം വര്‍ദ്ധിപ്പിക്കാനായതിനേക്കുറിച്ചും ഇദ്ദേഹം മനസുതുറക്കുകയുണ്ടായി.

ആര്‍എസ്എസ് സംഘടിപ്പിച്ച ക്യാമ്പുകളില്‍ ഗോമൂത്ര ഉത്പ്പന്നങ്ങള്‍ക്ക് നല്ല ഡിമാന്റാണെന്ന് ദീന്‍ ദയാല്‍ ദമ്മിന്റെ ഡയറക്ടര്‍ രാജേന്ദ്ര പറഞ്ഞു. ഓണ്‍ലൈന്‍ വില്‍പ്പനകൂടിയാകുമ്പോള്‍ ലോകത്തിലെല്ലാവര്‍ക്കും ഇത് ലഭ്യമാകും. എന്നാല്‍ ആവശ്യക്കാരേറുന്നതനുസരിച്ച് ഉത്പാദനവും വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top