റമദാന്‍, വിശ്വാസികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

പ്രതീകാത്മകചിത്രം

ജിദ്ദ: റമദാന്‍ 27 രാവ്, തറാവീഹ് നിസ്‌ക്കാരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായം പൂര്‍ത്തിയാവുന്ന ഖത്തം ദുആയിലും പങ്കെടുക്കുന്ന വിശ്വാസികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ സുസജജം. വിശ്വാസികള്‍ക്ക് മക്കയിലും മദീനയിലുമുള്ള ഹറംപള്ളിയില്‍ പ്രവേശിക്കുന്നതിനും തിരികെ പോകുന്നതിനും വഴിയില്‍വെച്ച് ആരാധന നടത്തുന്നവരെ നിയന്ത്രിക്കും. ഈദ് ദിനത്തിലും ഇത്തരം സുരക്ഷാ ക്രമികരണങ്ങള്‍ തുടരും.

വിശുദ്ധ റമദാനിലെ ഇരുപത്തി ഏഴാം രാവിലാണ് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പുണൃ ഭവനങ്ങളിലെത്തുക. അതോടൊപ്പം തറാവീഹിലെ വിശുദ്ധ ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാവുന്ന ഖത്തം ദുഅ പൂര്‍ത്തീകരണ ദിനത്തിലും. റമദാന്‍ ദിവസത്തെ രാവുകളില്‍ മക്കയിലും മദീനയിലെ പ്രവാചക നഗരിയിലും പുണൃം പ്രതീക്ഷിച്ചെത്തുന്ന വിശ്വാസികളുടെ സുരക്ഷക്കായി വന്‍ സജജീകരണമാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. പുണൃം പ്രതീക്ഷിച്ചെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വന്‍ സുരക്ഷയൊരുക്കിയ കാരൃം മദിന പ്രവിശൃ എമര്‍ജന്‍സി ഫോര്‍സ് കമാന്റര്‍ കേണല്‍ ബജാദ് ബിന്‍ മാജിദ് അല്‍ ഹര്‍ബിയാണ് അറിയിച്ചത്.

പ്രവാചക പള്ളിയില്‍ ആരാധനക്കെത്തുന്നവുടെ സുരക്ഷക്കായി ഇരട്ടിയിലധികം എമര്‍ജന്‍സി ഫോഴ്‌സിനെ നിയോഗിക്കുകയും ആള്‍തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തതായും അല്‍ ഹര്‍ബി കൂട്ടിചേര്‍ത്തു.

വിശ്വാസികള്‍ സഞ്ചരിക്കുന്ന പാതയില്‍ പ്രാര്‍ത്ഥന നടത്തുന്നത് വഴിയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വഴികളില്‍ വെച്ച് നിസ്‌ക്കാരമടക്കമുള്ള പ്രാര്‍ത്ഥന നടത്തുന്നവരെ വിലക്കുകയും ആരാധനക്കെത്തുന്നവര്‍ക്ക് പ്രയാസ രഹിതമായി പള്ളിയിലെത്താനും തിരികെ പോകാനുമുള്ള സൗകരൃവും ചെയ്തിട്ടുണ്ട്.

ഈദ് ദിനത്തിലും ഇതേസംവിധാനം തുടരും. സലാം കവാടത്തിലാണ് സാധാരണയായി ഈദ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടാറുള്ളത്. ഇവിടം നിയന്ത്രണമേര്‍പ്പെടുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായും സമാധാനപരമായും വിജയകരമായും സന്ദര്‍ശകര്‍ക്ക് ഹറമില്‍ ആരാധന നടത്താനുള്ള മുഴുവന്‍ സജജീകരണവുമാണ് ഹറം കാര്യാലയം ഒരുക്കിയിട്ടുള്ളതെന്നും അല്‍ ഹര്‍ബി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top