”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ കണ്ടു അദ്ദേഹത്തെ പല തവണ” പ്രഥ്വിരാജ്

പ്രഥ്വിരാജ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ദൈവത്തെ നേരിട്ട കണ്ട സന്തോഷത്തിലാണ് മലയാളത്തിലെ യുവനടന്‍ പ്രഥ്വിരാജ്. ”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ കണ്ടു അദ്ദേഹത്തെ പല തവണ”മലയാളികളുടെ പ്രിയ താരം പ്രഥ്വിരാജ് ക്രിക്കറ്റ് ഇതിഹാസം സച്ചിനെ കണ്ടുമുട്ടിപ്പോള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുളള മത്സരത്തിനിടയിലാണ് പ്രഥ്വി സച്ചിനെ കണ്ടുമുട്ടിയത്. ക്രിക്കറ്റിലെ ദൈവത്തെ നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തിലായിരുന്നു താരം. ആ ആഹ്ലാദം ഫെയ്‌സ്ബുക്കിലൂടെ തന്റെ പ്രേക്ഷകരുമായി ഉടനടി പങ്കുവെക്കുകയും ചെയ്തു.

ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് പ്രഥ്വിരാജ് ബ്രിട്ടണിലെത്തിയത്. സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ പ്രഥ്വി തുടക്കംമുതല്‍ കളിയുടെ വീഡിയോകളും ഫോട്ടോകളും ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ഇതിന് മുന്‍പ് നടന്‍ ധനുഷും സച്ചിനുമായുള്ള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

പ്രഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം

DONT MISS
Top