ഓക്‌സിജന്‍ സിലണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കി ഇന്ത്യന്‍ സൈന്യം; അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത് നാല് സൈനികര്‍

എവറസ്റ്റ് (ഫയല്‍ ചിത്രം)

ദില്ലി: ഓക്‌സിജന്‍ സിലണ്ടര്‍ ഇല്ലാതെ എവറസ്റ്റ് കീഴടക്കി ഇന്ത്യന്‍ സൈന്യം. പതിനാലംഗങ്ങളുള്ള സംഘത്തിലെ നാല് സൈനികരാണ് എവറസ്റ്റ് കീഴടക്കിയത്. കുന്‍ചോക്ക് തെന്‍ഡ, കേല്‍ഷണ്‍ഗ് ദൂര്‍ജി ഭൂട്ടിയ, കല്‍ഡന്‍ പാഞ്ചൂര്‍, സോനം പുന്‍സോക് എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.

ഓക്‌സിജന്‍ സിലിണ്ടറില്ലാതെ എവറസ്റ്റ് കീഴടക്കാന്‍ 10 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ഇതില്‍ നാലുപേരാണ് ദൗത്യം വിജയിപ്പിച്ചതെന്ന് സംഘത്തെ നയിച്ച കേണല്‍ വിശാല്‍ ദുബെ പറഞ്ഞു. സ്‌നൗ ലയണ്‍ എവറസ്റ്റ് എക്‌സ്‌പെഡിഷന്‍ 2017 എന്നാണ് ദൗത്യത്തിന്റെ പേര്. ‘ഞങ്ങളുടെ ലക്ഷ്യം ഓക്‌സിജന്‍ സിലിണ്ടര്‍ കരുതാതെ എവറസ്റ്റ് കീഴടക്കി ചരിത്രം സൃഷ്ടിക്കുകയാണെന്ന്’ ദുബെ പറഞ്ഞു.

ഇതിനോടകം 4000 പേര്‍ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും 187 പേര്‍മാത്രമാണ് ഓക്‌സിജന്‍ സിലിണ്ടറില്ലതെ ദൗത്യം പൂര്‍ത്തീകരിച്ചിട്ടുള്ളൂ . മെയ് 21 ദൗത്യം ആരംഭിച്ച സംഘം വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ തിരിച്ചെത്തി. സൈന്യത്തിന്റെ അഭിമാനമായ സൈനികരെ ആദരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top