പകല്‍ വിദ്യാര്‍ത്ഥി, രാത്രിയില്‍ കാവല്‍ക്കാരന്‍; ജാര്‍ഖണ്ഡ് സ്വദേശി നിതിഷ് കുമാര്‍ മേഹ്‌തോയെ പരിചയപ്പെടാം

നിതിഷ് കുമാര്‍ മേഹ്‌തോ അമ്മയോടും അനുജത്തിയോടുമൊപ്പം (ചിത്രം- ഹിന്ദുസ്ഥാന്‍ ടൈംസ്)

ദില്ലി: പകല്‍ സമയത്ത് വിദ്യാര്‍ത്ഥിയായും  രാത്രിയില്‍ കാവല്‍ക്കാരനുമായി ജീവിക്കുകയാണ് ജാര്‍ഖണ്ഡ് സ്വദേശി നിതിഷ് കുമാര്‍ മേഹ്‌തോ. കുട്ടിക്കാലത്ത് അഛന്‍ മരിച്ചതിനെ തുടര്‍ന്ന് ജീവിതത്തെ ഒരു വെല്ലുവിളിയോടെ ഏറ്റെടുത്തിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥി.  നിതീഷിന്റെ ജീവിതം നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാണ്. സാമ്പത്തികമായി പല ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും നിതീഷ് പഠനം നിര്‍ത്തിയില്ല.

റാഞ്ചിയിലെ സെന്റ്.ജോണ്‍സ് സ്‌കൂളില്‍ പഠിക്കുന്ന നിതീഷ് ക്ലാസ് കഴിഞ്ഞാല്‍ രാത്രിയില്‍ റാഞ്ചിയിലെ ഫ്ലാറ്റില്‍ കാവല്‍ക്കാരനായി ജോലിചെയ്യുന്നു. ജോലികള്‍ കൃത്യമായി ചെയ്യുമ്പോഴും അവന്റെ കൈയ്യില്‍ എപ്പോഴും  പുസ്തകളുണ്ടാകും. രാത്രിയില്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിക്കുന്നത്. എഞ്ചിനീയര്‍ ആകണമെന്നാണ് നിതീഷിന്റെ സ്വപ്‌നം.

ജാര്‍ഖണ്ഡ് ബോര്‍ഡ് പരീക്ഷയില്‍ പത്താം ക്ലാസില്‍ 87.60 ശതമാനം വാങ്ങിയാണ് നിതീഷ് വിജയിച്ചത്. നൂറോളം കുട്ടികള്‍ എഴുതിയ പരീക്ഷയില്‍ 6-ാം സ്ഥാനമാണ് നിതീഷിന്. ഐഐടിയില്‍ ചേര്‍ന്ന് എന്‍ജിനിയറിങ്ങ് പഠിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍. അമ്മയുടെയും വിദ്യാര്‍ത്ഥിനിയായ അനുജത്തിയുടെയും കാര്യങ്ങള്‍ നോക്കുന്നത് നിതീഷാണ്.

DONT MISS
Top