നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി

നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനൊപ്പം

പാരീസ്: യുറോപ്യന്‍ പര്യടനത്തിന്റെ മൂന്നാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടികാഴ്ച നടത്തി. ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ഫ്രാന്‍സുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചതായി മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഉഭയകക്ഷി താല്‍പര്യമുള്ള വിഷയങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്‍ായുള്ള ചര്‍ച്ചക്കായി കാത്തിരിക്കുന്നുവെന്നും, കൂടികാഴ്ചക്ക് തൊട്ടുമുന്‍പെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഇന്റര്‍നാഷ്ണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലും,മറ്റ് യോഗങ്ങളിലും പങ്കെടുത്തതിന് ശേഷമാണ് നരേന്ദ്രമോദി ഫ്രാന്‍സിലെത്തുന്നത്.

France: PM Narendra Modi interacts with French President Emmanuel Macron at Elysee Palace in Paris. pic.twitter.com/BPegadOkJe

— ANI (@ANI_news) June 3, 2017

ആറ് ദിവസത്തെ പര്യടനത്തിലൂടെ ജര്‍മനി, ഫ്രാന്‍സ്,സ്‌പെയിന്‍, റഷ്യ എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ മാസം 31ന് സ്‌പെയിനില്‍ പ്രസിഡന്റ് മരിയാനോ രജോയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് റഷ്യയിലെത്തിയ മോദി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ പതിനെട്ടാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിനൊപ്പം പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top