ഫഹദ് ടീമിന്റെ ‘തൊണ്ടിമുതലും ദ്യക്‌സാക്ഷിയും’; ആവേശം ജനിപ്പിക്കുന്ന ടീസറുമായി ദിലീഷ് പോത്തന്‍

പ്രേക്ഷകരും സിനിമ നിരൂപകരും ഒരു പോലെ സ്വീകരിച്ച മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടി മുതലും ദ്യക്‌സാക്ഷിയും എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈദിന് തിയേറ്റിലെത്തും. രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ഈ ദിലീഷ് പോത്തന്‍ ചിത്രത്തിനുണ്ട്.

പ്രധാന കഥാപാത്രങ്ങളായ ഫഹദും സുരാജും മാത്രമാണ് ടീസറിലുള്ളത്. സിനിമയുടെ കഥയെ കുറിച്ച് യാതൊരു സൂചനയും നല്‍കാതെയാണ് ടീസര്‍ അവസാനിക്കുന്നത്. എന്നാല്‍ മഹേഷിന്റെ പ്രതികാരം പോലെ തന്നെ പോത്തേട്ടന്‍ ബ്രില്യന്‍സ് വീണ്ടുമെന്നാണ് ടീസര്‍ കണ്ട് പ്രേക്ഷരുടെ അഭിപ്രായം. കൗതുകം നിറക്കുന്ന ടീസര്‍ നിഗൂഢതയും ഉണര്‍ത്തുന്നുണ്ട്. 1.04മിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം.

കഴിഞ്ഞ ജൂലൈ 24നാണ് ദിലീഷ് പോത്തന്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് പശ്ചാത്തലമാക്കിയാണ് ദിലീഷ് പോത്തന്‍ സിനിമ ഒരുക്കിയിട്ടുള്ളത്. സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന് ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന സജീവ് പാഴൂരും സംഗീതം ബിജിപാലുമാണ്. നിമിഷ നായികയാവുന്ന സിനിമയില്‍ സൗബിന്‍ ഷഹീര്‍, അലന്‍സിയര്‍ ലേ ലോപസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top