സര്‍ട്ടിഫിക്കറ്റും പണവും തിരിച്ച് നല്‍കാനാവശ്യപ്പെട്ട് വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

കോഴിക്കോട് : വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരത്തില്‍. കോഴിക്കോട് എയിംഫില്‍ ഇന്റര്‍നാഷ്ണല്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയത്. ഭാരതിയാര്‍ സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സ്, റഗുലര്‍ കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

മാനേജ്‌മെന്റിന് എതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നതോടെ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വെക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നത് ഞങ്ങളുടെ ന്യായത്തിനായാണ്.  സര്‍ട്ടിഫിക്കേറ്റും അടച്ച ഫീസും തിരിച്ച് നല്‍കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സ്ഥാപനത്തിന് എതിരെ കേസ് നല്‍കിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

ലക്ഷണങ്ങളാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തത്. അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി കബളിപ്പിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നേരത്തെ ആത്മഹത്യാ ഭീഷണി മുഴക്കിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top