കന്നുകാലി വില്‍പ്പന നിയന്ത്രണത്തിനു പിന്നാലെ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ പൊടിപൊടിച്ച് പശുവില്‍പ്പന

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രണ വിജ്ഞാപനത്തിനു പിന്നാലെ ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയുള്ള പശുവില്‍പ്പനയിലും വന്‍ മുന്നേറ്റം. വിജ്ഞാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഒഎല്‍എക്‌സ് അടക്കമുള്ള ഓണ്‍ലൈന്‍ കൊമേഴ്‌സ് സൈറ്റുകളില്‍ നൂറുകണകക്കിന് പശുക്കളുടെ ചിത്രമടക്കമുള്ള വിവരങ്ങളാണ് വില്‍പ്പനയ്ക്കായി അപ് ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും രവി ശര്‍മ്മയെന്ന കര്‍ഷകന്‍ മുക്കാല്‍ ലക്ഷം രൂപയ്ക്കാണ് തന്റെ പശുവിനെ ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. എന്നാല്‍ ചില പ്രത്യേക സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പശുവിനെ വില്‍ക്കില്ലെന്ന നിബന്ധനയും ഇയാള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ തന്നെ ഖാസിപൂര്‍ നിവാസിയായ ഭീം സിംഗ് വിപണി വിലയില്‍ നിന്ന് 50 ശതമാനം വരെ വിലകുറച്ച് തന്‍റെ മൂന്ന് പശുക്കളെ വില്‍ക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്. പശുക്കളെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഏത് നിമിഷവും ആരെങ്കിലും വന്ന് മര്‍ദിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് ഭീം സിംഗ് പശുവിനെ വില്‍പ്പനയ്ക്കെത്തിച്ചതിന് വിശദീകരണമായി പറയുന്നത്.

പശുക്കളെ ഇ -കൊമേഴ്സ് സൈറ്റുകളിലൂടെ വിപണത്തിന് ഒരുങ്ങുന്നത് ഇതാദ്യമായല്ലെങ്കിലും വളര്‍ത്തു മൃഗങ്ങളുടെ പട്ടികയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് ഉണ്ടാകുക പതിവ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇത് വര്‍ധിച്ചു. കശാപ്പ്നിരോധനം വന്നതോടെ പൊതു വിപണിയിലെ വില്‍പ്പനെയെക്കാള്‍ സുരക്ഷിതം ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പനയാണെന്ന ചിന്ത വര്‍ധിച്ചു വരുന്നതായാണ് സൂചന.

ഉപഭോക്താക്കളുടെ ആവശ്യപ്രകാരം മുഗങ്ങളും പക്ഷികളു നേരത്തെ തന്നെ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. എന്നാല്‍ പശുക്കള്‍ വില്‍പ്പനയ്‌ക്കെത്തുന്നത് വളരെ അപൂര്‍വ്വമായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി വില്‍പ്പന നിയന്ത്രമം സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതോടെ വില്‍പ്പനയ്‌ക്കെത്തുന്ന പശുക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കശാപ്പ്നിരോധനം വന്നതോടെ പൊതു വിപണിയിലെ വില്‍പ്പനെയെക്കാള്‍ സുരക്ഷിതം ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പനയാണെന്ന ജനങ്ങളുടെ ധാരണയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് കരുതേണ്ടത്.

DONT MISS
Top