രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ‘ബ്രഹ്മചാരി മയില്‍’ പരാമര്‍ശം ഓണ്‍ലൈനില്‍ തരംഗം സൃഷ്ടിക്കുന്നു; എല്ലാവര്‍ക്കുമറിയേണ്ടത് ഒന്നുമാത്രം, മയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ?

രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ, മയില്‍ ഇണചേരുന്ന ചിത്രം

ജോധ്പുര്‍: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം ഓണ്‍ലൈന്‍ ലോകത്ത് ഹിറ്റായിക്കഴിഞ്ഞു. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം, മയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ? അതെ, സ്‌കൂളുകളില്‍ നല്ല വിദ്യാഭ്യാസം ലഭിച്ചവരും ലഭിക്കാത്തവരുമെല്ലാം തിരയുന്നത് ഇതുമാത്രം.

രാജസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയാണ് ഈ മയില്‍ ചര്‍ച്ചകള്‍ സജീവമാക്കിയത്. മയില്‍ ഇണചേരില്ലെന്നാണ് അദ്ദേഹം പറഞ്ഞു. മയില്‍ ബ്രഹ്മചാരിയാണ്. പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണുനീര്‍കുടിക്കുന്നതിലൂടെയാണ് ഗര്‍ഭം ധരിക്കുന്നത്, ഇതുകൊണ്ടാണ് കൃഷ്ണന്‍ തലയില്‍ മയില്‍പീലി വച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ഇത്രയും ആധികാരികമായി പറഞ്ഞാല്‍ ആര്‍ക്കുമൊരു സംശയം തോന്നും ഇനിയെങ്ങാനും മയില്‍ ഇങ്ങനെയാണോ ഇണചേരുന്നതെന്ന്. പറയുന്നത് ഒരു ഹൈക്കോടതി ജഡ്ജിയല്ലേ?

എന്തായാലും ട്വിറ്ററും ഫെയ്‌സ്ബുക്കും മയില്‍ പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ്. ഗൂഗിളില്‍ തിരച്ചിലും ഇതുതന്നെ. യൂടൂബില്‍ എല്ലാവര്‍ക്കും കാണേണ്ടത് മയിലിന്റെ ഇണചേരലാണ്. എല്ലാവര്‍ക്കുമറിയണം കണ്ണുനീര്‍ കുടിച്ച് എങ്ങനെയാണ് ഇണചേരുന്നതെന്ന്. തിരഞ്ഞവരെല്ലാം കണ്ണുനീര്‍ കുടിച്ച്‌ പെണ്‍മയില്‍ തൃപ്തിപ്പെടുന്ന വീഡിയോ കാണുകയും ചെയ്‌തോ എന്ന് സോഷ്യല്‍ മീഡിയയ്ക്കും അറിയിണം. ആകെക്കൂടി സൈബര്‍ ലോകത്ത് സര്‍വം മയില്‍ മയം എന്ന രീതിയില്‍ത്തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. #bramhacharipeacock എന്ന ഹാഷ്ടാഗും വൈറലായിക്കഴിഞ്ഞു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top