ഇത് മാന്യമായ വേഷമാണോ? വിമര്‍ശകര്‍ക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി ഇപ്രകാരം

പ്രിയങ്ക ചോപ്ര നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

ബെര്‍ലിന്‍ : പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന ഉപദേശ- വിമര്‍ശനങ്ങള്‍ക്ക് നടി പ്രിയങ്ക ചോപ്രയുടെ മറുപടി. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്താണ് പ്രിയങ്കയുടെ മറുപടി. ലെഗ്സ് ഫോര്‍ ഡെയ്സ് എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ലെഗ്സ് ഫോര്‍ ഡെയ്സ് എന്ന കുറിപ്പോടെ, മറുപടിയായി പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം

നരേന്ദ്രമോദിയുടെ ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രിയങ്ക ചോപ്രയ്ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്. പുതിയ ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രിയങ്ക ബെര്‍ലിനിലെത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രം പ്രിയങ്ക ചോപ്രയാണ് ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്

മുട്ടറ്റം വരെയുള്ള സ്‌കര്‍ട്ടായിരുന്നു പ്രിയങ്കയുടെ വേഷം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുയോജ്യമായ വേഷം ധരിക്കാമായിരുന്നു.

മുട്ടിന് മുകളിലുള്ള വസ്ത്രം ധരിച്ചത് പ്രധാനമന്ത്രിയോടുള്ള ആദരവില്ലായ്മയാണ് വെളിവാക്കുന്നത്. സാരിയോ, സല്‍വാര്‍ കമ്മീസോ പോലുള്ള മാന്യമായ വേഷങ്ങള്‍ ധരിക്കണമായിരുന്നു. കൂടാതെ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.

പ്രിയങ്കയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍

ഇതിന് മറുപടിയായാണ് കാല്‍ കൂടുതല്‍ വെളിവാക്കുന്ന പുതിയ ചിത്രം പ്രിയങ്ക ചോപ്ര പോസ്റ്റ് ചെയ്തത്. ലെഗ്‌സ് ഫോര്‍ ഡെയ്‌സ് എന്ന തലക്കെട്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. പ്രിയങ്കയും അമ്മ മധു ചോപ്രയും മുട്ടിന് മേല്‍ വരെ ഇറക്കമുള്ള വസ്ത്രം ധരിച്ച് ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

DONT MISS
Top