സുരക്ഷാ കാരണങ്ങള്‍ നിരത്തി രാജ്യാന്തര വിമാനങ്ങളില്‍ ലാപ്പ്‌ടോപ് നിരോധിക്കാന്‍ ഒരുങ്ങി അമേരിക്ക

സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ലാപ്പ്‌ടോപ് കൊണ്ട് പോവുന്നത് നിരോധിക്കുന്നതിനെ കുറിച്ച് ആലോചനയിലുണ്ടെന്ന് യുഎസ് അഭ്യന്തര സുരക്ഷ സെക്രട്ടറി ജോണ്‍ കെല്ലി. വ്യോമാന ഗതാഗതം വലിയ സുരക്ഷാ ഭീഷണികള്‍ നേരിടുന്നുണ്ട്. യുഎസ് വിമാനങ്ങളാണെങ്കില്‍ അതിനെ തീവ്രവാദികള്‍ അക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഇങ്ങനെയൊരു നിയന്ത്രണം അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ 8 രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് വിമാനത്തില്‍ വരുന്നവര്‍ക്ക് ലാപ്പ്‌ടോപ് നിരോധനമുണ്ട്. യുഎഇ, ഖത്തര്‍, ജോര്‍ദാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി, മൊറാക്കോ എന്നീ രാജ്യങ്ങളിലെ 10 വിമാനതാവങ്ങളില്‍ നിന്ന് യുഎസിലേക്ക് എത്തുന്നവര്‍ക്കാണ് ലാപ്പ്‌ടോപ് കൊണ്ട് വരുന്നതില്‍ നിരോധനമുള്ളത്.

യുഎസിനെ പിന്‍തുടര്‍ന്ന് ഇംഗ്ലണ്ടും വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തില്‍ കൊണ്ട് പോവുന്നത് നിയന്ത്രണം ഏര്‍പ്പെടുത്തി.ക്ലാബിന്‍ ലഗേജില്‍ കൊണ്ട് വരുന്നതിനാണ് നിരോധനം. ആറ് രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ നിയന്ത്രണമുള്ളത്. തീവ്രവാദം തടയാന്‍ വേണ്ടിയാണ് നിയന്ത്രണം കൊണ്ട് വരുന്നതെന്നാണ് ട്രംപ്പ് ഭരണകൂടത്തിന്റെ വാദം. അമേരിക്ക ഇത് നടപ്പാക്കുന്നതോടെ പല രാജ്യങ്ങളും അമേരിക്കയുടെ പാത പിന്‍തുടരാനുള്ള സാധ്യതയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top