”മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ആഭാസസമരങ്ങളിൽ നിന്ന് വിട്ടുനില്‍ക്കണം”,സംസ്ഥാനത്തെ ബീഫ് മേളകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രന്‍

കേന്ദ്രത്തിന്റെ കന്നുകാലി അറവ് നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതു വലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം അംഗീകൃത ഇറച്ചികടകളില്‍ നിന്നും വാങ്ങുന്നതല്ലെന്നും, പലരും നിയമം ലംഘിച്ചാണ് മേളകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. ജനങ്ങളില്‍ ഭീതിയുളവാക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്, ഇത്തരം അവസരങ്ങള്‍ സാമൂഹ്യ വിരുദ്ധരും, തീവ്രവാദികളും മുതലെടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും, മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരും ഇത്തരം ഭീഭൽസമായ സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രചാരണവും സമരപരിപാടികളും ആർക്കുമാവാം. എന്നാൽ ജനങ്ങളിൽ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറുന്നതാണ് എല്ലാവർക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂർവം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

കാലിച്ചന്തകളില്‍ കന്നുകാലികളെ കശാപ്പിന് വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ കേരളമൊട്ടാകെ വ്യാപകമായ പ്രതിഷേധ പരിപാടികളാണ് വിവിധ സംഘടനകളും പാര്‍ട്ടികളും സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ണൂര്‍ നഗരമധ്യത്തില്‍വെച്ച് ഒരു വാഹനത്തില്‍ കാളക്കുട്ടിയെ അറക്കുകയും ഇറച്ചി സൗജന്യമായി വിതരണം ചെയ്യുകയുമായിരുന്നു. കന്നുകുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top